നാവ് നിയന്ത്രിക്കാന്‍ ജോര്‍ജ്ജിന് മാണിയുടെ കത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പും കേണ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനും ായ പിസി ജോര്‍ജ്ജിനോട് മിതത്വം പാലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം മാണി. ജോര്‍ജ്ജിന്റെ പ്രസ്ഥാവനകള്‍ അതിരു കടക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ചെയര്‍മാനായ കെഎം മാണി കത്ത് നല്‍കിയത്.
സര്‍ക്കാരിനേയും ഘടകകക്ഷികളേയും പാര്‍ട്ടി നേതാക്കളേയും വിമര്‍ശിക്കുമ്പോള്‍ മിതമായ ഭാഷ ഉപയോഗിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജിനെതിരെ നടപടി വേണം എന്ന പിജെ ജോസഫ് വിഭാഗത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് കെഎം മാണിയുടെ നടപടി.

ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയാണ് കെ എം മാണി ചെയ്തത്. ഈ സമിതിയുടെ യോഗം ചേരല്‍ പലപ്പോഴും വിവാദങ്ങളില്‍ പെടുകയും ചെയ്തിരുന്നു. രണ്ട് തവണ സമിതി യോഗം ചേര്‍ന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് ഇപ്പോള്‍ കത്ത് നല്‍കിയിട്ടുള്ളതെന്നും കെഎം മാണി വ്യക്തമാക്കി. കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ജോര്‍ജ്ജിനോട് ചോദിച്ചാല്‍ മതിയെന്നും മാണി പറഞ്ഞു.
എന്നാല്‍ സത്യം പറയാനുളള സ്വാതന്ത്ര്യം തനിക്ക് തന്നിട്ടുണ്ടെന്നാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും വൈസ് ചെയര്‍മാന്‍ പിജെ ജോസഫും സത്യം പറയാന്‍ തനിക്ക് അധികാരം തന്നിട്ടുണ്ട്. സത്യം പറയാതെ ഇരിക്കണമെങ്കില്‍ ഈ പണി തന്നെ നിര്‍ത്തണം എന്നും ജോര്‍ജ്ജ് പറഞ്ഞു.


Click it and Unblock the Notifications