കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം സഖ്യത്തിന് കാരണങ്ങളുണ്ട്; എല്ലാം ചെയ്തത് കോണ്‍ഗ്രസ്, മാണിയെ പഴി പറയേണ്ട!!!

  • By Akshay
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി സിപിഎം പിന്തുണയില്‍ വിജയിച്ചതിന് കാരങ്ങളുമുണ്ട്. യുഡിഎഫ് കുത്തി നോവിക്കുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ വേദനിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളെടുത്ത തീരുമാനമാണ് ഇതെന്ന് കെഎം മാണി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് കരാര്‍ ലംഘനം നടത്തിയത്. പരസ്യമായി ആക്ഷേപിച്ചതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. നേരവാ നേരെ പോ എന്ന നിലപാടാണ് തനിക്ക് ഉള്ളതെന്നും മാണി പറഞ്ഞു.

 ജോസ് കെ മാണി

ജോസ് കെ മാണി

കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി സിപിഎം പിന്തുണയില്‍ വിജയിച്ചതില്‍ തനിക്കോ ജെസ് കെ മാണിക്കോ പങ്കില്ലെന്ന് കെഎം മാണി പറഞ്ഞു.

 കൂട്ടുകൂടില്ല

കൂട്ടുകൂടില്ല

സിപിഎമ്മുമായി കൂട്ടുകൂടാന്‍ തല്‍ക്കാലും തീരുമാനിച്ചിട്ടില്ല. ആവരുമായി കൂട്ടുകൂടാന്‍ ഒളിച്ചും പാത്തും പോകേണ്ടതില്ലെന്നും മാണി പറഞ്ഞു.

 സിപിഎം

സിപിഎം

സിപിഎമ്മില്‍ പോകുകയാണെങ്കില്‍ നേരെ പോകുമെന്ന് അദ്ദേഹം പറഞ്ഞു.

 രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാര്‍

രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാര്‍

രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇപ്പോള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും മാണി കുറ്റപ്പെടുത്തി.

 നാണംകെട്ട പണി

നാണംകെട്ട പണി

അതേസമയം കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടാണ്്. മാണിയുടെ കേരള കോണ്‍ഗ്രസ് ചെയ്തത് നാണംകെട്ട പണിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

 പാര്‍ട്ടി പിളര്‍പ്പിലേക്ക്

പാര്‍ട്ടി പിളര്‍പ്പിലേക്ക്

കേരള കോണ്‍ഗ്രസ് എം പിളരാന്‍ മാത്രം വലിയ പാര്‍ട്ടിയല്ലെങ്കിലും പിളര്‍പ്പിലേക്കാണ് പോകുന്നതെന്ന് പറയാനും ജനപക്ഷം നേതാവ് മടിച്ചില്ല. മാണിയുടെ നെറികെട്ട നീക്കത്തില്‍ പിജെ ജോസഫ് അഭിപ്രായം പറയണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

 സിപിഎം

സിപിഎം

മാണിയെ അഴിമതിക്കാരനെന്ന് വിമര്‍ശിക്കുന്ന പിണറായിയും കോടിയേരിയും അവരുടെ ആറംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വോട്ട് ചെയ്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നുംപിസി ജോര്‍ജ് ആവശ്യപ്പെട്ടു.

 ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്

വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു.

 അഴിമതി കറ പുരണ്ട മാണി

അഴിമതി കറ പുരണ്ട മാണി

സിപിഐ പിന്തുണയില്ലാതെയാണ് മാണി വിഭാഗത്തെ സിപിഎം കുടെ നിര്‍ത്തിയത്. സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു സിപിഐ തീരുമാനം.

 രാജി

രാജി

കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എട്ടിനെതിരെ 12 വോട്ടുകള്‍ നേടിയാണ് സക്കറിയ വിജയിച്ചത്.

English summary
KM Mani blames UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X