കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പം?? പ്രഖ്യാപനം ഇന്ന്

  • By Desk
Google Oneindia Malayalam News

ചെങ്ങനൂരില്‍ മാണി യൂഡിഫിനെ പിന്തുണയ്ക്കുമെന്ന് സൂചന.ഈക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. രാവിലെ പത്തിന് പാലായിലെ മാണിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും.യോഗശേഷം തീരുമാനം പ്രഖ്യാപിക്കും. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടശേഷം ഇടതുമുന്നണിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.പാര്‍ട്ടിയും പലതവണ താല്‍പര്യം പ്രകടിപ്പിച്ചതും ആണ്. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ല.

കേരളകോണ്‍ഗ്രസിനെ ഇടത് മുന്നണിയിലെടുക്കുന്നതിനെ സിപിഐ നിശിതമായി എതിര്‍ത്തിരുന്നു.മാത്രമല്ല ഇക്കാര്യത്തില്‍ സിപിഎമ്മും ഇതുവരെ തീരുമാനമൊന്നും കേരളകോണ്‍ഗ്രസിനെ അറിയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മാണിയുടെ തിരികെപോകാനുള്ള നീക്കം.അത് കൂടാതെ ഇടതുമുന്നണിയില്‍ പോകുന്നതില്‍ ജോസഫ് വിഭാഗത്തിന് എതിര്‍പ്പായിരുന്നു.

mani

യുഡിഎഫിലേയ്ക്ക് മടങ്ങണമെന്ന നിലപാടായിരുന്നു പിജെ ജോസഫിന്.ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് മുന്നണിയിലേക്കു മടങ്ങിയെത്തണമെന്ന് യുഡിഎഫ് നേതാക്കളും മാണിയോട് അഭ്യര്‍ത്ഥിച്ചു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുഫലം എന്തായാലും അത് കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ്.പ്രവേശത്തിനു തടസ്സമാകില്ലെന്ന ഉറപ്പും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും പികെ കുഞ്ഞാലിക്കുട്ടിയും മാണിയ്ക്ക് നല്‍കിയിട്ടുണ്ട്.എന്നാല്‍ കോണ്‍ഗ്രസിനായ് ചെങ്ങനൂരില്‍ പ്രചരണത്തിനിറങ്ങുമോയെന്നത് അറിവായിട്ടില്ല.

English summary
chengannur byelection, KM Mani with udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X