ജോര്‍ജ്ജിന് മാണിയുടെ രൂക്ഷ വിമര്‍ശനം
കോട്ടയം: ഒടുവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി ഇത്രനാളും കാത്തുസൂക്ഷിച്ച മൗനം വെടിഞ്ഞു. ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കെഎം മാണി രംഗത്തെത്തി.
ജോര്‍ജ്ജിന്റെ നിലപാടുകളും പ്രസ്താവനകളും പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നാണ് കെഎം മാണി വ്യക്തമാക്കിയത്. മാണിയുടേതായി പുറത്ത് വന്ന പ്രസ്താവനയിലാണ് ജോര്‍ജ്ജിനെ വിമര്‍ശിച്ചിരിക്കുന്നത്.

ജോര്‍ജ്ജിന്റെ പല പ്രസ്താവനകളിലും കടുത്ത വിയോജിപ്പും അതൃപ്തിയും ഉണ്ട്. നേതാക്കളെ തേജോവധം തെയ്യരുതെന്ന് നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും കെ എം മാണിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ബിജെപിയുടെ പരിപാടിയില്‍ ജോര്‍ജ്ജ് പങ്കെടുത്തതിനെ ആദ്യം കെ എം മാണി ന്യായീകരിക്കുകയായിരുന്നു. ധാര്‍മികമായും നിയമപരമായും ജോര്‍ജ്ജിന്റെ നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാകില്ലെന്നായിരുന്നു അന്ന് മാണി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ ബെജെപി പരിപാടിയില്‍ പങ്കെടുത്തതിനേയും വിമര്‍ശിക്കുന്നുണ്ട്. ഏതെങ്കിലും പൊതു പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന്റെ പിറകിലുള്ള രാഷ്ട്രീയം മനസ്സിലാക്കിക്കൊണ്ട് വേണം എന്നാണ് ജോര്‍ജ്ജിന് കെഎം മാണി നല്‍കുന്ന ഉപദേശം.
പാര്‍ട്ടിയിലെ നേതാക്കളേയും യുഡിഎഫിലെ മറ്റ് നേതാക്കളേയും ജോര്‍ജ്ജ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയിലെ ജോസഫ് വിഭാഗം ശക്തമായി രംഗത്തെത്ത് വന്നെങ്കിലും പാര്‍ട്ടി ചെയര്‍മാനായ കെഎം മാണി എപ്പോഴും ജോര്‍ജ്ജിനെ പിന്തുണക്കുന്ന നിലപാടാണ് എടുത്തിരുന്നത്. പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന് പോലും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications