കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂട്ടിയ ബാറുകള്‍ തത്ക്കാലം തുറക്കണം;കെഎം മാണി

  • By Meera Balan
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തല്‍ക്കാലം തുറക്കണമെന്ന് ധനകാര്യമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണി. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കണം. എന്നിട്ടും നിലവാരത്തിലെത്താത്തത ബാറുകളാണ് പൂട്ടേണ്ടത്. എന്ന് ഈ ബാറുകള്‍ നിലവാരത്തിലെത്തുന്നോ എന്ന് ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കണം. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ളാങ്ക് പരിപാടിയിലാണ് കെഎം മാണി ഇക്കാര്യം പറഞ്ഞത്.

പൂട്ടിയ 418 ബാറുകളില്‍ ചിലതിന് നിലവാരം ഉണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നെന്നും മാണി പറഞ്ഞു. പൂട്ടിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. കെഎംമാണിയുടെ നിലപാട് കൂടി പുറത്ത് വന്നതോടെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുമായി യോജിപ്പുള്ളവര്‍ യുഡിഎഫില്‍ കുറവാണെന്നാണ് വ്യക്തമാകുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ ബാര്‍ ലൈസന്‍സ് വിഷയത്തെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഇത്വരെയും പരിപഹിയ്ക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ ഒരു ബാറെങ്കിലും കുറയുന്നതിനെ അനുകൂലിയ്ക്കുന്നുവെന്ന് വ്യവസായിക വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബാര്‍ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്യാന്‍ മെയ് 20 ന് യുഡിഎഫ് യോഗം ചേരുമെന്നുംബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് അറിയിച്ചിരുന്നത്.

English summary
KM Mani demands to open Bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X