Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഹൈക്കോടതി പരാമര്‍ശം വേദനാജനകമെന്ന് കെഎം മാണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ വന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കെ.എം മാണി. തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഹൈക്കോടതി പരാമര്‍ശം വേദനാജനകമെന്നാണ് മാണി നിയമസഭയില്‍ പറഞ്ഞത്. സത്യം ഒരിക്കല്‍ വിജയിക്കും, അതുകൊണ്ടുതന്നെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായാണ് കെ.എം മാണി ഇപ്പോഴും പറയുന്നത്.

താന്‍ കുറ്റക്കാരനാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി. മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണുണ്ടായത്. രാജിവെച്ച അംഗത്തിന് ചട്ടം 64 പ്രകാരം പ്രസ്താവന നടത്താന്‍ അധികാരമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, പ്രത്യേക അനുമതിയോടെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ കുഴപ്പിമില്ലെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്.

km-mani

രാജിവെച്ചത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണെന്നും കെഎം മാണി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് മാണി ഒന്നും പറഞ്ഞില്ല. മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോയെന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞതെന്നും മാണി വ്യക്തമാക്കി.

ജസ്റ്റിസ് കമാല്‍ പാഷയാണ് മാണിക്കെതിരെ ഹൈക്കോടതിയില്‍ വിധി പ്രസ്താവന നടത്തിയത്. ബാര്‍ കോഴ കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നാണ് കമാല്‍ പാഷ വാദിച്ചത്. മാണി മന്ത്രിയായി തുടരുമ്പോള്‍ ശരിയായ അന്വേഷണം നടക്കുമോയെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും കമാല്‍ പാഷ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+