കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സാറിന് കേരളത്തിന്റെ വിട; പൂർണ്ണ ഒദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം, എത്തിയത് പതിനായിരങ്ങൾ!

Google Oneindia Malayalam News

കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം സംസ്‌കരിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വൻ ജനാവലിയാണ് എത്തിയത്. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

<strong>''നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി ഭരണം തുടരേണ്ടത് അനിവാര്യമാണ്; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി 900 കലാകാരന്‍മാര്‍</strong>''നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി ഭരണം തുടരേണ്ടത് അനിവാര്യമാണ്; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി 900 കലാകാരന്‍മാര്‍

കേരള പോലീസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉള്‍പ്പടെുള്ളവര്‍ അവസാന ചുംബനം നല്‍കി. മൃതദേഹത്തില്‍ പാര്‍ട്ടി നേതാക്കന്മാര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മൃതദേഹം കല്ലറയിൽ വെക്കുകയായിരുന്നു.

KM Mani

ചൊവ്വാഴ്ച്ച വൈകീട്ട് 4.57നായിരുന്നു കെഎം മാണിയുടെ അന്ത്യം. . 86 വയസ്സായിരുന്നു. രാവിലെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു. ചൊവ്വാഴ്ച്ച പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് തന്നെ മൃതദേഹം മാറ്റിയിരുന്നു. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മോർച്ചറിയിൽ നിന്നും പാലായിലേക്ക് മൃതദേഹം കൊണ്ടുപോകുകയായിരുന്നു.
English summary
KM Mani's funeral completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X