കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഈ കച്ചിത്തുരുമ്പെങ്കിലും കിട്ടിയാ മതിയായിരുന്നു, മാണിയോട് അടുക്കാന്‍ ബിജെപി നീക്കം

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ബിഡിജെഎസുമായുള്ള സഖ്യം പാളിയ സാഹചര്യത്തില്‍ മാണിയോട് അടുക്കാന്‍ ബിജെപി നീക്കം. മാണി മനസ്സ് തുറന്നാല്‍ സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിഡിജെഎസുമായുള്ള സഖ്യത്തില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ബിജെപി-ബിഡിജെഎസ് സഖ്യം തുടക്കത്തിലേ പാളിയതോടെയാണ് ബിജെപി പുതിയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്. യുഡിഎഫുമായുള്ള അസ്വസ്ഥത പരസ്യമാക്കിയ കേരള കോണ്‍ഗ്രസ് ആണ് താമരയുടെ പുതിയ ലക്ഷ്യം.

km mani

മാണിയെ കൂട്ടുപിടിച്ച് മധ്യകേരളത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മാണിയുമായി നല്ല ബന്ധമുള്ള കോട്ടയത്തെ ഒരു ബിജെപി നേതാവ് കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സഖ്യ നീക്കം ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നും കേരള കോണ്‍ഗ്രസിന്റെ നിലപാട്.

English summary
Bruised KM Mani gets an olive branch from Kerala BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X