Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണി യുഡിഎഫ് വിടുന്നു... ചരല്‍ക്കുന്നില്‍ ശക്തമായ സൂചന നല്‍കി മാണിയുടെ പ്രസംഗം

കോട്ടയം: ചരല്‍ക്കുന്ന് യോഗത്തില്‍ നിര്‍ണായ സൂചന നല്‍കി കെഎം മാണിയുടെ പ്രസംഗം. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടേയ്ക്കുമെന്ന ശക്തമായ സൂചനയാണ് മാണി നല്‍കിയത്. യുഡിഎഫില്‍ നിന്ന് കിട്ടിയത് നിന്ദ മാത്രമാണെന്നും കെഎം മാണി പറഞ്ഞു. ചരല്‍ക്കുന്നില്‍ നടക്കുന്ന നിര്‍ണായ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷവുമായും ഭരണപക്ഷവുമായും ഇനി മുതല്‍ സമദൂരം ആയിരിക്കും എന്നാണ് കെഎം മാണി വ്യക്തമാക്കിയത്. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

KM Mani

കേരള കോണ്‍ഗ്രസ് എം നിര്‍ണായകമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്, പാര്‍ട്ടിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. തറവാടിത്തമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നും കെഎം മാണി പറഞ്ഞു.

രണ്ട് ദിവസത്തെ യോഗത്തില്‍ അടുത്ത ദിവസം നിര്‍ണായ പ്രഖ്യാപനം ഉണ്ടാകും എന്നും കെഎം മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടേയ്ക്കും എന്ന് തന്നെയാണ് സൂചനകള്‍. കോണ്‍ഗ്രസ്സും മറ്റ് ഘടകക്ഷി നേതാക്കളും നടത്തിയ അനുനയ ശ്രമങ്ങളൊന്നും തന്നെ വിജയം കണ്ടിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും കെഎം മാണി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+