Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി ഉള്‍പ്പെട്ട കോഴി നികുതി തട്ടിപ്പ് കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥനെതിരെ വധശ്രമം

കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മുന്‍ മന്ത്രി കെഎം മാണി ഉള്‍പ്പെട്ട കേസാണ് കോഴി നികുതി വെട്ടിപ്പ് കേസ്. കേസന്വേഷിച്ച നികുതി ഇന്‍സ്‌പെക്ടര്‍ ശ്രീരാജ് കെ പിള്ളയെയാണ് 2012ല്‍ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്.

ശ്രീരാജ് ഉള്‍പ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആദാരമാക്കിയാണ് ഇപ്പോള്‍ വിജിലന്‍സ് മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്. 2012 ല്‍ നടന്ന ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നും ഒരു ക്വട്ടേഷന്‍ സംഘം പിടിയാകുകയായിരുന്നു. ഇവരിലെ ഒരാളുടെ കയ്യില്‍ നിന്നും ശ്രീരാജ് കെ പിള്ളയുടെ ഫോട്ടോ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്ത് വന്നത്.

KM Mani

ഇതിനു പിന്നാലെ ശ്രീരാജ് കെ പിള്ളയ്ക്ക് അടിയന്തിരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് വിജിലന്‍സ് മേധാവിയായിരുന്ന ടിപി സെന്‍കുമാര്‍ തൃശ്ശൂര്‍ പോലീസ് കമ്മീഷര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോഴിഫാം ഡീലര്‍മാര്‍ക്കു നികുതിയിളവ് അനുവദിച്ചും ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സര്‍ക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ കേസ്. ഒരു ഇറച്ചിക്കോഴി കമ്പനിയില്‍ നിന്ന് നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടി രൂപയുടെ കുടിശ്ശിക മാണി സ്‌റ്റേ ചെയ്തു. ഇതിലൂടെ കോഴിക്കമ്പനി കോടികളുടെ ലാഭം ഉണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+