'ഇനിയും രാജിവച്ചൂടേ ഉമ്മന്‍ചാണ്ടീ'...പറയാതെ പറഞ്ഞ് കെഎം മാണി
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമ്പോള്‍ ഒളിയമ്പെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി. തന്റെ മനസാക്ഷിയ്ക്ക് അനുസരിച്ചാണ് താന്‍ രാജിവച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞ മാണി പരോക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടെന്നും പിന്തുണയുണ്ടാകുമെന്ന് പറയുമ്പോഴും മാണിയുടെ വിയോജിപ്പ് വാക്കുകളില്‍ പ്രകടം. കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞില്ലെങ്കിലും തന്റെ മനസാക്ഷിയ്ക്ക് അനുസരിച്ച് രാജി വയ്ക്കുകയായിരുന്നു എന്നാണ് മാണി പറഞ്ഞത്. മാണിയ്ക്കുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെക്കാളും വലിയ പ്രതിസന്ധിയിലൂടെയാണ് മുഖ്യമന്ത്രി കടന്ന് പോകുന്നത്.

മുഖ്യമന്ത്രിയെ തേജോവധം ചെയ്ത് പുറത്താക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മാണി ആരോപിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ് വന്നാല്‍ കുറ്റക്കാരനാണെന്ന് അര്‍ത്ഥമില്ലെന്നും മാണി. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് കെ ബാബു രാജിവച്ചത്.












Click it and Unblock the Notifications