Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജിനെ മാണി സാറും കൈവിട്ടോ?

KM Mani and PC George
തിരുവനന്തപുരം: 'അണമുട്ടിയാല്‍ ചേരയും കടിക്കും' എന്ന ചൊല്ല് സത്യമായി. കേരളാ കോണ്‍ഗ്രസിനെ ഒന്നാകെ ഇളക്കി മറിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിക്കുമ്പോള്‍ പിസി ജോര്‍ജ് മാണി സാറിനെ മാത്രം വെറുതെ വിട്ടു. ജോര്‍ജിനെ സംബന്ധിച്ച് മാണി സാര്‍ പറയുന്നത് മാത്രമായിരുന്നു വേദവാക്യം. കോണ്‍ഗ്രസ് എം എന്നോ ഐ എന്നോ നോക്കാതെ ജോര്‍ജ് വാക്ക്‌കൊണ്ട് അമ്പെയ്തപ്പോള്‍ മാണി സാറും മൗനം പാലിച്ചു. പൊറുതി മുട്ടിയപ്പോഴിതാ അദ്ദേഹവും പ്രതികരിച്ചിരിക്കുകയാണ്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന ജോര്‍ജിന്റെ നിലപാടിനെ കെഎം മാണി തള്ളി. ജോര്‍ജിന്റെ വാദത്തിന് പ്രസക്തിയില്ലെന്നും സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി തക്ക സമയത്ത് തീരുമാനമെടുക്കുമെന്നും മാണി പ്രതികരിച്ചു. അതിന് വേണ്ടി ഉന്നതാധികാര സമിതിയും ചേരും.

ജോര്‍ജ് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കണമെന്നും വക്യതികളോട് ബഹുമാനത്തോടെ പെരുമാറണമെന്നുമുപദേശിക്കാനും മാണിസാര്‍ മറന്നില്ല. പാര്‍ട്ടിയെയും നേതാക്കളെയും സംബന്ധിച്ച കാര്യങ്ങള്‍ പൊതുവേദയില്‍ ചര്‍ച്ച ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം പിസി ജോര്‍ജിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. പിസി ജോര്‍ജിനോട് ഇനി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്ന തീരുമാനത്തിലാണ് ഇവര്‍. ജോര്‍ജിനെ ചീഫ് വിപ്പ് പദവിയില്‍ നിന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പദവിയില്‍ നിന്നും മാറ്റണമെന്നതുകൂടാതെ യുഡിഎഫിന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുമെന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+