കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലനില്‍പ്പിന്റെ രാഷ്ട്രീയകളിക്ക് ഒരുങ്ങി ലീഗ്? എല്‍ഡിഎഫ് വിളിച്ചാല്‍ ലീഗ് ചാടും?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: മാണിയില്ലെങ്കില്‍ ലീഗും യുഡിഎഫ് വിടുമെന്ന് സൂചന. കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലാതെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. മാണിയുടെ ഇപ്പോഴത്തെ നിലപാട് മാറ്റിയില്ലെങ്കില്‍ ലീഗും നിലപാട് പുന:പരിശോധിക്കുമെന്നാണ് സൂചന.

മന്ത്രിമാരെ ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുന്നില്ല;പിണറായി ഭരണത്തില്‍ വിദേശത്ത് നിന്ന് കള്ളന്മാരെത്തിമന്ത്രിമാരെ ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുന്നില്ല;പിണറായി ഭരണത്തില്‍ വിദേശത്ത് നിന്ന് കള്ളന്മാരെത്തി

നിലവില്‍ ജോസഫ് വിഭാഗത്തിനോടൊപ്പമുള്ള ഒരു വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കൂട്മാറി ഇടത് പാളയത്തില്‍ എത്തിയതിനാല്‍ ഇനി പിജെ ജോസഫിനെ യുഡിഎഫിന് കിട്ടിയിട്ടും വലിയ പ്രയോജനമില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിഗമനം. മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം ഇടതുമായി സഹകരിച്ച ചരിത്രമുള്ളതിനാല്‍ മുങ്ങുന്ന കപ്പലിനേക്കാള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതാണ് നല്ലതെന്നാണ് ലീഗിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

KM Mani and Kunhalikkutty

ലീഗുമായി സഹകരണമാവാമെന്ന തരത്തില്‍ ദേശാഭിമാനിയില്‍ ലേഖനം വന്നിരുന്നു. ഇതോടെ ഏകദേശം എല്ലാ കാര്യങ്ങള്‍ക്കും തീരുമാനമാകും എന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്റെ മറ പിടിച്ച് ആര്‍എസ്പിയിലെ പ്രബല വിഭാഗവും ജെഡിയുവും ഇടത് ചേരിയില്‍ ചേര്‍ന്നാലും അതിശയിക്കാനില്ല. ഒറ്റയ്ക്ക് നിന്നാല്‍ പോലും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുന്ന നിരവധി മണ്ഡലങ്ങള്‍ ലീഗിനുണ്ട്. അതുകൊണ്ട് തന്നെ ലീഗ് ഇടതുപക്ഷത്തേക്ക് വരുന്നത് സിപിഎമ്മിനും ഗുണം ചെയ്യും.

 മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ് മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്

കുഞ്ഞാലിക്കുട്ടിയും വഹാബും മുന്‍കൈയെടുത്ത് ഇടതുപാളയത്തിലേക്ക് ചാടാന്‍ തീരുമാനിക്കുകയും സിപിഎം അത്തരമൊരു നീക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ മാറി മറയും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരമൊരു സാഹചര്യം വന്നാല്‍ സിപിഐക്ക് യുഡിഎഫ് പാളയത്തേക്ക് പോകേണ്ടിവരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നുണ്ട്.

മാണിയെ മാമോദീസ മുക്കുന്ന കോടിയേരി; എല്ലാം തിരക്കഥയോ...?മാണിയെ മാമോദീസ മുക്കുന്ന കോടിയേരി; എല്ലാം തിരക്കഥയോ...?

കടുത്ത ലീഗ് വിരോധിയായ വിഎസ് അച്യുതാനന്ദന്റെ എതിര്‍പ്പുകള്‍ക്ക് പുതിയ സാഹചര്യത്തില്‍ പ്രസക്തിയുണ്ടാവില്ല. കേന്ദ്ര നേതൃത്വം പോലും കേരള ഘടകത്തിന്റെ തീരുമാനത്തിന് അടിയറവ് പറയേണ്ടി വരും. പിണറായിയും കോടിയേരിയും പ്രോയോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായതുകൊണ്ട് തന്നെ പഴയ ബംഗാള്‍ പോലെ ഭരണം കുത്തകയാക്കി വയ്ക്കാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

English summary
Muslim league prepare for political game?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X