കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയും കൈയേറ്റത്തില്‍ കുടുങ്ങുമോ ? ആ റിസോര്‍ട്ടും മാണിയും തമ്മില്‍!!! എല്ലാം തെളിഞ്ഞേക്കും

റവന്യുമന്ത്രിയാണ് കൈയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൈയേറ്റവും ഇതു ഒഴിപ്പിക്കലുമെല്ലാം നടന്നുകൊണ്ടിരിക്കെ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് അധ്യക്ഷനുമായ കെ എം മാണി പ്രതിക്കൂട്ടില്‍. ഇടുക്കിയിലെ കൈയേറ്റങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമെങ്കിലും മറ്റു ജില്ലകളിലും കൈയേറ്റങ്ങള്‍വ വ്യാപകമാണെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. നിയമസഭയില്‍ വച്ചാണ് മാണിക്കെതിരേ ആരോപണമുയര്‍ന്നത്.

ഷാര്‍ജ പോലീസ് തന്നോട് ചെയ്തത്...മലയാളി യുവാവ് പറയുന്നത് കേട്ടാല്‍, കണ്ടുപഠിക്കണം അവരെ!!ഷാര്‍ജ പോലീസ് തന്നോട് ചെയ്തത്...മലയാളി യുവാവ് പറയുന്നത് കേട്ടാല്‍, കണ്ടുപഠിക്കണം അവരെ!!

തന്‍റെ 'മരണവാര്‍ത്ത' അറിയിച്ചത് സ്വന്തം മകന്‍!! അവന്‍ പറഞ്ഞത്...വിജയരാഘവന്റെ വെളിപ്പെടുത്തല്‍തന്‍റെ 'മരണവാര്‍ത്ത' അറിയിച്ചത് സ്വന്തം മകന്‍!! അവന്‍ പറഞ്ഞത്...വിജയരാഘവന്റെ വെളിപ്പെടുത്തല്‍

അറിയിച്ചത് റവന്യൂമന്ത്രി

റവന്യു മന്ത്രി ചന്ദ്രശേഖരനാണ് കൈയേറ്റത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സഭയില്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പൂവാറിലെ റിസോര്‍ട്ടുകള്‍ക്കെതിരേയാണ് നടപടി. ഐസോളോ ഡി കോക്കോ, ഭാസുരം, യെസ്തൂരി തുടങ്ങിയ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് മന്ത്രി റവന്യുവ്യക്തമാക്കി.

മാണിയുടെ മരുമകന്റേത് ?

ഐസോളോ ഡി കോക്കോയെന്ന റിസോര്‍ട്ട് മാണിയുടെ മകളുടെ ഭര്‍ത്താവിന്റേത് ആണെന്നാണ് ആരോപണം. രണ്ടു വര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പിസി ജോര്‍ജ് നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്ന റിസോര്‍ട്ട് കൂടിയാണിത്.

ഹോട്ടല്‍ മാത്രമല്ല റിസോര്‍ട്ടും

പൂവാറില്‍ പ്രവര്‍ത്തിക്കുന്ന ഐസോളോ ഡി കോക്കോ ആയുര്‍വേദ റിസോട്ടും ഹോട്ടലുമാണ്. ഒരു ദിവസം 18,000 രൂപ വരെ റൂമിനു വാടകയുള്ള റിസോര്‍ട്ടാണിത്. ഇതോടൊപ്പം വിദേശികള്‍ക്കായി ആയുര്‍വേദ പാക്കേജുകളും ഇവിടെ നല്‍കുന്നുണ്ട്.

ജോര്‍ജ് പറയുന്നത്

കോതമംഗലത്തെ ഇടയ്ക്കാട്ടു കുഴി കുടുംബാംഗം കൂടിയായ മാണിയുടെ മരുമകന്റേത് തന്നെയാണ് ഈ റിസോര്‍ട്ടെന്നു പിസി ജോര്‍ജ് വ്യക്തമാക്കി. നദി കൈയേറി, നദിക്കുള്ളിലാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൈയേറ്റം അനുവദിക്കില്ല

ഒരു തരത്തിലുള്ള കൈയേറ്റവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ആവര്‍ത്തിച്ചു. ഇനി കൈയേറാന്‍ തോന്നാത്ത രീതിയില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വ്യക്തമാക്കി. മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

English summary
Revenue minister says many land grabbing cases in trivandrum also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X