കെഎം മാണിയുടെ രാജി രണ്ട് ദിവസത്തിനകം?
കൊച്ചി: ബാര്‍ കോഴ കേസില്‍ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ കെഎം മാണി രണ്ട് ദിവസത്തിനകം രാജി വച്ചേക്കുമെന്ന് സൂചന.കോടതി വിധി പുറത്ത് വന്നെങ്കിലും കെഎം മാണിയുടെ പ്രതികരണം ഇതുവരേയും ലഭ്യമായിട്ടില്ല. അദ്ദേഹം കൊച്ചിയിലുണ്ടെന്ന പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം മാണിയുടേയും സഹായികളുടേയും ഫോണില്‍ ലഭിയ്ക്കുന്നുമില്ല.
മാണി രണ്ട് ദിവസത്തിനകം രാജി വച്ചേക്കുമെന്ന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിഎന്‍ പ്രതാപന്‍, വിഡി സതീശന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

മാണി രാജി വയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കാന്‍ഡും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് വിവരം.നിലവിലെ സാഹചര്യം അനുസരിച്ച് രാജി വയ്ക്കാനുള്ള സാധ്യതയെറുകയാണ്.












Click it and Unblock the Notifications