കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാൻ കെഎം മാണി നീക്കം നടത്തി; വെളിപ്പെടുത്തലുമായി പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമാവുന്നതോടെ മധ്യകേരളത്തില്‍ വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില്‍ ഉയരുന്നത്. ജോസും ഇടതുമുന്നണിയുടെ കൈകോര്‍ക്കുന്നതിലൂടെ പതിറ്റാണ്ടുകളോളം യുഡിഎഫ് കോട്ടയായിരുന്ന പല മേഖലകളിലേക്കും കടന്നകയറാന്‍ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍.

എന്നാല്‍ ഇപ്പോഴിതാ കേരള കോണ്‍ഗ്രസ് (എം) എതിരെയും കെ എം മാണിക്കെതിരെയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും. ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തിയെന്നാണ് ഇരു നേതാക്കളും വെളിപ്പെടുത്തുന്നത് വിശദാംശങ്ങളിലേക്ക്...

അട്ടിമറി നീക്കം

അട്ടിമറി നീക്കം

2013ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് കെ എം മാണി അട്ടിമറി നീക്കം നടത്തിയെന്നാണ് പിസി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും വെളിപ്പെടുത്തുന്നത്. ഈ നീക്കത്തെ പിജെ ജോസഫ് പിന്തുണച്ചെന്നും പിസി ജോര്‍ജ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നെന്നും പിസി ജോര്‍ജ് പറയുന്നു.

 സിപിഎം അനുകൂലിച്ചു

സിപിഎം അനുകൂലിച്ചു

സിപിഎമ്മിലെ ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കളും കോലിയക്കോട് നാരായണന്‍ നായരുടെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സിപിഐ നേതാവ് വെളിയം ഭാര്‍ഗവനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഈ ധാരണയ്ക്ക് അനുകൂലമായി നിന്നെന്നും പിസി വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ടര്‍ ടിവിയെ ചര്‍ച്ചയിലാണ് ഇക്കാര്യം പിസി ജോര്‍ജ് വെളിപ്പെടുത്തിയത്.

ജോസ് ഇടപെട്ട് തടസം നിന്നു

ജോസ് ഇടപെട്ട് തടസം നിന്നു

എന്നാല്‍ ജോസ് ഈ നീക്കം ജോസ് കെ മാണി ഇടപെട്ടാണ് തടസപ്പെടുത്തിയതെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തുന്നു. ആറ് മാസം കഴിഞ്ഞാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു. അന്ന് യുപിഎ സര്‍ക്കാര്‍ തുടരുമെന്നും അതില്‍ തനിക്ക് കേന്ദ്ര ഇരുമ്പുരുക്ക് മന്ത്രാലയത്തില്‍ സഹമന്ത്രി സ്ഥാനം ലഭിക്കുമെന്നും ജോസ് പ്രതീക്ഷിച്ചിരുന്നു.

മുന്നണി മാറ്റം തടസമാകും

മുന്നണി മാറ്റം തടസമാകും

ഈ സമയത്ത് ഇങ്ങനെയൊരു നീക്കം നടത്തിയാല്‍ കേന്ദ്രംമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് ജോസ് കരുതിയിരുന്നു. മുന്നണി മാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

ബാര്‍ കോഴ കേസ്

ബാര്‍ കോഴ കേസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ നീക്കത്തിന്റെ തിരിച്ചടിയാണ് ബാര്‍ കോഴ കേസിലൂടെ ഉണ്ടായതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. വെളിയം ഭാര്‍ഗവനെയും വിഎസിനെയും കാണുമ്പോള്‍ താനുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും മാറി മറിഞ്ഞത് ഒറ്റ ദിവസം കൊണ്ടായിരുന്നെന്നും പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

അന്വേഷണ റിപ്പോര്‍ട്ട്

അന്വേഷണ റിപ്പോര്‍ട്ട്

അതേസമയം, കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പിസി ജോര്‍ജ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. അന്നത്തെ മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രമുഖര്‍ ചേര്‍ന്നാണ് ബാര്‍ക്കോഴ കേസിന്റെ തിരക്കഥയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. രമേശ് ചെന്നിത്തലയാണ് ഗൂഡാലോചനയ്ക്ക് പിന്നില്‍. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും പിസി ജോര്‍ജ്ജിനും ഗൂഡാലോചനയില്‍ പങ്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ അട്ടിമറി

രാഷ്ട്രീയ അട്ടിമറി

സ്വകാര്യ ഏജന്‍സിയാണ് കേസ് സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍ ശെല്‍വരാജിനെ സിപിഎം ചാടിച്ചതോടെ മാണിയെ ഉപയോഗിച്ച് ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിക്ക് ശ്രമം നടത്തിയിരുന്നത്രേ. ഇത് തടയിടാനായിരുന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഡാലോചന നടത്തിയത്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍

സര്‍ക്കാരിനെ അട്ടിമറിക്കാന്‍

ബെംഗളൂരുവില്‍ കൂടിക്കാഴ്ച യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കെഎം മാണിയും പിണറായിയും ബെംഗളൂരുവില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും മാണിയുടെ ചില എല്‍ഡിഎഫ് അനുകൂല നിലപാടുകള്‍ യുഡിഎഫിന് മാണിക്ക് മേല്‍ സംശയം ജനിപ്പിച്ചെന്നും ഇതാണ് ബാര്‍ കോഴ കേസില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെന്നിത്തല

ചെന്നിത്തല

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ മാണിയെ കുടുക്കാന്‍ എറണാകുളത്ത് വെച്ച് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നത്രേ ആദ്യ ഗൂഡാലോചന യോഗം നടന്നത്. പിന്നീട് മുണ്ടക്കയത്ത്‌സര്‍ക്കാര്‍ അതിഥി മന്ദിത്തിലും നേതാക്കള്‍ യോഗം ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള തന്ത്രമാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

പിജെ ജോസഫ് വിഭാഗം രണ്ട് തട്ടില്‍; മഞ്ഞക്കടമ്പനെ തഴഞ്ഞ് മോന്‍സിന് ചെയര്‍മാന്‍ സ്ഥാനം, തര്‍ക്കം രൂക്ഷംപിജെ ജോസഫ് വിഭാഗം രണ്ട് തട്ടില്‍; മഞ്ഞക്കടമ്പനെ തഴഞ്ഞ് മോന്‍സിന് ചെയര്‍മാന്‍ സ്ഥാനം, തര്‍ക്കം രൂക്ഷം

ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ബിജു രമേശ്ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ബിജു രമേശ്

 ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു

Recommended Video

cmsvideo
Rahul Gandhi reaches Kerala on Wayanad visit

English summary
KM Mani moved to overthrow Oommen Chandy to become the CM Of Kerala, Says PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X