കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വഞ്ചകര്‍തന്നെ; കേരളാകോണ്‍ഗ്രസ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് വഞ്ചകരാണെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് മാറ്റമില്ല. ബാര്‍കോഴ കേസിലെ ഗൂഡാലോചനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെ യുഡിഎഫ് യോഗവും കേരളാകോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നിന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തിന് പങ്കെടുക്കാനാവില്ലെന്നാണ് കെഎം മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പരസ്യ പ്രസ്ഥാവനകള്‍ പാടില്ലെന്ന് തീരുമാനിക്കുകയായിരുന്നു യുഡിഎഫ് യോഗത്തിന്റെ പ്രധാന അജണ്ട. പ്രതിപക്ഷനേതാവിന്റെ വസതിയായ കണ്ടോന്‍മെന്റ് ഹൗസിലാണ് യുഡിഎഫ് യോഗം നടക്കുന്നത്.

KM Mani

ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുടുക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് കേരളാകോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷനും ബാര്‍കോഴ ഗൂഢാലോചന കോണ്‍ഗ്രസില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മുന്നണിമര്യാദ പാലിച്ച് ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പറയുന്നില്ലെന്നായിരുന്നു മാണി പറഞ്ഞിരുന്നത്.

പുറത്ത് നിന്ന് വിമര്‍ശനം നടത്തി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് കെഎം മാണിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും തീരുമാനം. ബാര്‍കോഴ കേസിന്റെ സൂത്രധാരന്‍ രമേശ് ചെന്നിത്തലായണെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളാകോണ്‍ഗ്രസ് തങ്ങളുടെ മുഖപത്രം പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ക്കെതിരെ ആരോപണം വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് സമവായ ചര്‍ച്ച വിളിച്ചത്. എന്നാല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

Read More: ഹൈക്കോടതിയിലെത്തിയത് 4,671 ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍; കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികള്‍...

'പടച്ചോന്റെ ചിത്രപ്രദര്‍ശനം': എഴുത്തുകാരന് ക്രൂര മര്‍ദ്ദനം, കൈവെട്ട് മോഡല്‍ ഭീഷണി !!!'പടച്ചോന്റെ ചിത്രപ്രദര്‍ശനം': എഴുത്തുകാരന് ക്രൂര മര്‍ദ്ദനം, കൈവെട്ട് മോഡല്‍ ഭീഷണി !!!

English summary
Bar Bribe case; Kerala congress chairman KM Mani boycott UDF Meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X