കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈ നനയാതെ മീന്‍പിടിച്ച് കെഎം മാണി; ജോസ് കെ മാണിക്ക് ഇനിയും ആറ് വര്‍ഷം സ്വസ്ഥം

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കുശാഗ്ര ബുദ്ധിയുള്ള ആള്‍ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരില്‍ കരിങ്കോഴയ്ക്കല്‍ മാണി മാണി എന്ന കെഎം മാണിയും ഉണ്ടാകും എന്ന് ഉറപ്പാണ്.

കഴിഞ്ഞ കുറേ കാലങ്ങളായി മുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ് കെഎം മാണി. യുഡിഎഫിനൊപ്പമാണെങ്കിലും, ഏത് നിമിഷവും എല്‍ഡ്എഫിലേക്ക് പോയേക്കും എന്ന സ്വകാര്യ ഭീഷണിയുമായിട്ടായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎം മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസ് എമ്മും.

എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പോടെ വെറും ആറ് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു കേരള കോണ്‍ഗ്രസ് എമ്മിന്. തുടര്‍ച്ചയായി രണ്ട് തവണ കോട്ടയത്തെ പ്രതിനിധീകരിച്ച് എംപിയായ ജോസ് കെ മാണിക്ക് മൂന്നാം തവണയും ജയിക്കാനാവുമെന്ന ഒരു പ്രതീക്ഷയും മാണിക്കില്ല താനും. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് അടിച്ചത് ഒരു ബമ്പര്‍ ലോട്ടറി തന്നെയാണ്.

ജനവിധി

ജനവിധി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ആയിരുന്നു ജോസ് കെ മാണിയുടെ വിജയം. ജെഡിഎസ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയും ആയിരുന്ന മാത്യു ടി തോമസിനെ ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു ജോസ് കെ മാണി തോല്‍പിച്ചത്.

ഇനിയും ഇറങ്ങിയാല്‍

ഇനിയും ഇറങ്ങിയാല്‍

2009 ലും ജോസ് കെ മാണി കോട്ടയം മണ്ഡലത്തില്‍ മികച്ച വിജയം നേടിയിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി സുരേഷ് കുറിപ്പിനെ അന്ന് എഴുപതിനായിരം വോട്ടിനാണ് ജോസ് കെ മാണി തോല്‍പിച്ചത്. എന്നാല്‍ 2019 ല്‍ കാര്യങ്ങള്‍ അങ്ങനെ ആവില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് ഇപ്പോള്‍ മാണി തന്ത്രങ്ങള്‍ പയറ്റിയത്.

കോണ്‍ഗ്രസ് കാല് വാരും?

കോണ്‍ഗ്രസ് കാല് വാരും?

യുഡിഎഫ് വിട്ടിറങ്ങിയതിന് ശേഷം ഒറ്റയ്ക്ക മത്സരിച്ച് കോട്ടയം ലോക്‌സഭ സീറ്റ് നിലനിര്‍ത്തുക എന്നത് മാണിയെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. യുഡിഎഫില്‍ തിരിച്ചെത്തിയാല്‍ പോലും കോണ്‍ഗ്രസ്സുകാര്‍ വോട്ട് മറിക്കുമെന്ന ഭയം മാണിക്കുണ്ടായിരുന്നു. അത്രയേറെ പ്രശ്‌നങ്ങളാണ് കോട്ടയത്ത് കോണ്‍ഗ്രസും മാണിയും തമ്മില്‍ ഉള്ളത്.

കൈ നനയാതെ മീന്‍ പിടിച്ചു

കൈ നനയാതെ മീന്‍ പിടിച്ചു

എന്നാല്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മാണിയെ സംബന്ധിച്ച് ഒരു വിലപേശല്‍ സാധ്യതയാണ് തുറന്ന് കൊടുത്തത്. ജോസ് കെ മാണിയെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അത് മാണി നന്നായി ഉപയോഗിക്കുകയും ചെയ്തു.

അച്ഛനും മകനും

അച്ഛനും മകനും

പിജെ ജോസഫിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെങ്കിലും പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങളും അധികാര കേന്ദ്രങ്ങളും എന്നും മാണിക്കും മകനും ഒപ്പം ആയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യസഭ സീറ്റിലേക്ക് മറ്റൊരാളെ പരിഗണിക്കേണ്ട സാഹചര്യം പോലും കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്നില്ല.

ആറ് വര്‍ഷത്തേക്ക്

ആറ് വര്‍ഷത്തേക്ക്

നിയമസഭ എംപിയുടെ കാലാവധി അഞ്ച് വര്‍ഷവും രാജ്യസഭ എംപിയുടെ കാലാവധി ആറ് വര്‍ഷവും ആണ്. ലോക്‌സഭ എംപി എന്ന നിലയില്‍ ജോസ് കെ മാണിയുടെ കാലാവധി തികയാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ തന്നെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തേക്ക് ജോസ് കെ മാണിക്ക് തിരിഞ്ഞുനോക്കേണ്ടെന്ന് അര്‍ത്ഥം.

പാര്‍ട്ടിക്കാര്‍ക്ക്

പാര്‍ട്ടിക്കാര്‍ക്ക്

ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകുന്ന സാഹചര്യത്തിലും കോട്ടയം സീറ്റ് വിട്ട് നല്‍കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറല്ല. അധികാര സ്ഥാനങ്ങള്‍ അച്ഛനും മകനും കൈയ്യടക്കുന്നു എന്ന ആരോപണം മാറ്റാന്‍, അടുത്ത തവണ ഈ സീറ്റ് മറ്റാര്‍ക്കെങ്കിലും നല്‍കാനും കെഎം മാണിക്ക് സാധിക്കും.

English summary
KM Mani played a tactical game, Jose K Mani will be MP for six years with out facing an Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X