യുഡിഎഫ് സീറ്റ് വിഭജനം; മാണിയ്ക്ക് അതൃപ്തി, യോഗത്തില്‍ നിന്ന് വിട്ട് നിന്നു
തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന നടപടികളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് അതൃപ്തി. സീറ്റ് വിഭജന ചര്‍ച്ച പാതിയില്‍ നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയ്ക്ക് പോയതും പിന്നീട് ഫോണിലൂടെ മാത്രം ചര്‍ച്ച നടത്തിയതുമാണ് മാണിയെ ചൊടിപ്പിച്ചത്. യുഡിഎഫ് യോഗത്തില്‍ നിന്നും മാണി വിട്ടുനിന്നു.
ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പ്രസ്താവനയിലും മാണിയ്ക്ക് അതൃപ്തി. ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ നിന്നും പ്രതിഷേധത്തിന്റെ ഭാഗമായി മാണി വിട്ടുനിന്നു. പ്രചാരണ രംഗത്തെ തന്ത്രങ്ങളും പ്രകടനപത്രികയും ചര്‍ച്ച ചെയ്യാനാണ് യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നത് .

സീറ്റ് വിഭജനത്തിന്റെ പേരില്‍ ഈ തിരഞ്ഞെടുപ്പിലും വീണ്ടും പിളര്‍ന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് . മാണിയുടെ പ്രതിഷേധത്തെ നിസാരവത്ക്കരിച്ച് മുന്നോട്ട് പോകാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് അത്രവേഗം കഴിയില്ല. യുഡിഎഫിലെ സീറ്റ് വിവാദങ്ങള്‍ ഉടന്‍ അവസാനിയ്ക്കില്ലെന്നാണ് മാണിയുടെ പ്രതിഷേധത്തില്‍ നിന്നും ലഭിയ്ക്കുന്ന സൂചന .












Click it and Unblock the Notifications