കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുട്ടമറുപടിയുമായി മാണി സാർ!വീക്ഷണം കോൺഗ്രസിനെ ഉപദേശിച്ചാൽ മതി, ഇത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല...

വീക്ഷണത്തിന്റെ അഭിപ്രായമല്ല കോൺഗ്രസിനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ വ്യക്തമാക്കിയിരുന്നു. മാണിക്കെതിരായുള്ള ലേഖനത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Google Oneindia Malayalam News

കോട്ടയം: തനിക്കെതിരെ ലേഖനത്തിലൂടെ രൂക്ഷ വിമർശനമുന്നയിച്ച കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന് കെഎം മാണിയുടെ മറുപടി. വീക്ഷണം തങ്ങളെ ഉപദേശിക്കേണ്ട, കോൺഗ്രസിന് ഉപദേശിച്ചാൽ മതിയെന്നും, താൻ ആരെയും ചതിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് ചെയർമാർ കെഎം മാണി പാലായിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ ചെയ്യുന്നത്...!! ഞെട്ടിക്കുന്ന വിവരം പുറത്ത്...!!!കേരളത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ ചെയ്യുന്നത്...!! ഞെട്ടിക്കുന്ന വിവരം പുറത്ത്...!!!

മാണി കോൺഗ്രസിന് മാരണം!! കെഎം ജോർജിന്റെ മരണ കാരണം മാണി!! പുതിയ ആരോപണവുമായി കോൺഗ്രസ്!! മാണി കോൺഗ്രസിന് മാരണം!! കെഎം ജോർജിന്റെ മരണ കാരണം മാണി!! പുതിയ ആരോപണവുമായി കോൺഗ്രസ്!!

അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവ് തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മുന്നണിയിൽ ഇല്ലാത്ത പാർട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെന്നതിൽ എന്തു ചതിയാണുള്ളതെന്നും മാണി ചോദിച്ചു. കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല. കേരള കോൺഗ്രസിനു ശക്തിയുണ്ടെങ്കിൽ ഞങ്ങളുമായി കൂട്ടുകൂടാൻ ആളുവരും.

kmmani

കേരള കോൺഗ്രസ് ശക്തിയുള്ള പാർട്ടിയാണ്. സ്വന്തം കാലിൽ നിൽക്കുന്ന പാർട്ടിയാണ്. ചുമ്മാ തുമ്മിയാൽ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോൺഗ്രസ്. കേരള രാഷ്ട്രീയത്തിൽ അസ്തിത്വമുള്ള രാഷ്ട്രീയകക്ഷിയാണ്. തിരഞ്ഞെടുപ്പു വരുമ്പോൾ തങ്ങൾക്കും കൂട്ടാളിയുണ്ടാകും. യുഡിഎഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോൺഗ്രസിനില്ല. തങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.

മാണി എന്ന മാരണം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വീക്ഷണം രൂക്ഷ വിമർശനമുന്നയിച്ചത്. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമായിരുന്നുവെന്നും, പാർട്ടി സ്ഥാപക നേതാവ് കെഎം ജോർജ് നെഞ്ചുപൊട്ടി മരിക്കാൻ കാരണക്കാരൻ കെഎം മാണിയാണെന്നുമെല്ലാമായിരുന്നു വീക്ഷണത്തിന്റെ ആരോപണം. എന്നാൽ വീക്ഷണത്തിന്റെ അഭിപ്രായമല്ല കോൺഗ്രസിനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ വ്യക്തമാക്കിയിരുന്നു. മാണിക്കെതിരായുള്ള ലേഖനത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

English summary
km mani response about veekshanam daily's article.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X