കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന്‍റെ മുഖ്യമന്ത്രി ? മാണി എല്ലാം വെളിപ്പെടുത്തുന്നു!! ഇതാണ് സത്യമെന്ന്...

പ്രതിച്ഛായയില്‍ വന്ന മുഖപ്രസംഗത്തിനു മാണിയുടെ മറുപടി

  • By Manu
Google Oneindia Malayalam News

കോട്ടയം: മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ ക്ഷണിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്നതായിരുന്നു. കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയുടെ മുഖപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് മാണിക്കു പറയാനുള്ളത് ഇതാണ്.

സുധാകരൻ പറഞ്ഞത് സത്യം!!മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചു!! സമ്മാനം ബാർ കോഴ!!സുധാകരൻ പറഞ്ഞത് സത്യം!!മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചു!! സമ്മാനം ബാർ കോഴ!!

സീരിയല്‍ നടിയുമായി കറക്കം...ജയില്‍ ഡിഐജിയെ രക്ഷിക്കാന്‍ നീക്കം!! പിന്നില്‍ ? കാരണം...സീരിയല്‍ നടിയുമായി കറക്കം...ജയില്‍ ഡിഐജിയെ രക്ഷിക്കാന്‍ നീക്കം!! പിന്നില്‍ ? കാരണം...

ആഗ്രഹിച്ചിട്ടില്ല

ആഗ്രഹിച്ചിട്ടില്ല

മുഖ്യമന്ത്രി പദം താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നാണ് മുഖപത്രത്തിലെ കാര്യങ്ങളെക്കുറിച്ച് മാണി പ്രതികരിച്ചത്. യുഡിഎഫിനെ അട്ടിമറിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രലോഭനങ്ങള്‍ ഉണ്ടായി

പ്രലോഭനങ്ങള്‍ ഉണ്ടായി

മുഖപത്രത്തില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളയുന്നില്ല. പല പ്രലോഭനങ്ങളും ഉണ്ടായിരുന്നെങ്കിലും താന്‍ അവയിലൊന്നും കുടുങ്ങിയില്ലെനനും മാണി പറഞ്ഞു.

തന്നോട് ആലോചിച്ച് നല്‍കുന്നതല്ല

തന്നോട് ആലോചിച്ച് നല്‍കുന്നതല്ല

പ്രതിച്ഛായയില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളും തന്നോട് ആലോചിച്ചോ അറിഞ്ഞോയല്ല വരുന്നത്. ഈ കാര്യങ്ങള്‍ കൊടുക്കണമെന്ന് താന്‍ നിര്‍ദേശവും നല്‍കാറില്ല.

 മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിട്ടില്ല

മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിട്ടില്ല

മുഖ്യമന്ത്രിയാവുകയെന്നത് തന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യമാണ്. അതിനായി താന്‍ ഒന്നും ചെയ്തിട്ടുമില്ലെന്ന് മാണി പറയുന്നു.

യുഡിഎഫിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു

യുഡിഎഫിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു

യുഡിഎഫിനെ അട്ടിമറിച്ച് ഒരു സ്ഥാനത്തെത്താന്‍ താന്‍ ശ്രമിച്ചിട്ടല്ല. എപ്പോഴും യുഡിഎഫിനെ സംരക്ഷിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.

കോണ്‍ഗ്രസ് ഉപദ്രവിച്ചിട്ടില്ല

കോണ്‍ഗ്രസ് ഉപദ്രവിച്ചിട്ടില്ല

കോണ്‍ഗ്രസ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് മാണി പറഞ്ഞു. ഉപദ്രവിച്ചുവെന്ന് പറയുന്നത് പലരുടെയും നിഗമനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിസി ജോര്‍ജിനെ തള്ളി

പിസി ജോര്‍ജിനെ തള്ളി

എല്‍ഡിഎഫുമായുള്ള ചര്‍ച്ചയ്ക്ക് തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്ന പിസി ജോര്‍ജിന്റെ വാദം മാണി തള്ളിക്കളഞ്ഞു. ചര്‍ച്ചയ്ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജോര്‍ജ് ചിലപ്പോള്‍ സ്വന്തം നിലയില്‍ ചര്‍ച്ച നടത്തിക്കാണും. അതു ജോര്‍ജിന്റെ സ്വാതന്ത്ര്യമാണെന്നും മാണി പറഞ്ഞു.

English summary
KM Mani's response to kerala congress M Official media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X