കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളർപ്പ്, സിദ്ധാന്തം, മകന്റെ രാഷ്ട്രീയ പ്രവേശനം, മാണിയുടെ ചരിത്ര നീക്കങ്ങൾക്ക് സാക്ഷി ഈ ചരൽക്കുന്ന്

Google Oneindia Malayalam News

കോട്ടയം: കെഎം മാണിയുടെ ഓരോ ചരിത്ര പരമായ നിക്കത്തിനും സാക്ഷിയായത് പത്തനം തിട്ടയിലെ ചരൽക്കുന്നായിരുന്നു. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന് തമാശ രൂപത്തിലെങ്കിലും പറയുന്ന കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചകള്‍ക്കും പിളര്‍പ്പുകൾക്കും ചരൽക്കുന്ന് സാക്ഷ്യം വഹിച്ചിരുന്നു.

<strong>മുതിർന്നവർക്ക് 'കുഞ്ഞുമാണി', ബാക്കിയെല്ലാവർക്കും 'മാണിസാർ'! 'അധ്വാനവർഗ്ഗത്തിന്റെ സൂര്യൻ' അസ്തമിച്ചു</strong>മുതിർന്നവർക്ക് 'കുഞ്ഞുമാണി', ബാക്കിയെല്ലാവർക്കും 'മാണിസാർ'! 'അധ്വാനവർഗ്ഗത്തിന്റെ സൂര്യൻ' അസ്തമിച്ചു

ചരൽകുന്നിൽ കേരള രാഷ്ട്രീയത്തിന്റെ അധികായൻ കാലെടുത്ത് വെച്ചടപ്പോഴെല്ലാം ചരിത്രത്താളുകളിൽ എഴുത്തിച്ചേർക്കാൻ എന്കെങ്കിലുമൊക്കെ ബാക്കി വെച്ചിരുന്നു. എന്നാൽ ചരൽക്കുന്ന് സാക്ഷിയാകാതെ കേരള കോൺഗ്രസുിം കെഎം മാണിയും ചരിത്രത്തിൽ സ്ഥാനം പിടിച്ച മറ്റൊരു അധ്യായമാണ് കടന്നു പോകുന്നത്.

Recommended Video

cmsvideo
മാണി കേരളം കണ്ട നല്ല ധനകാര്യമന്ത്രി | Oneindia Malayalam
പിളർപ്പ് ഇവിടെ വച്ച്

പിളർപ്പ് ഇവിടെ വച്ച്

ചരൽക്കുന്നിൽ ചേർന്ന യൂത്ത്ഫ്രണ്ട് സമ്മേളനത്തിൽ വെച്ചായിരുന്നു സ്വരച്ചേർച്ചയെ തുടർന്ന് കേരള കോണ്‍ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളായി പിരിഞ്ഞത്. 1979ൽ കെഎസ്സി സമ്മേളനത്തിൽ കെഎം മാണി മാത്രം ജയ് വിളിച്ചു എന്നതായിരുന്നു വഴിപിരിയീനുള്ള പ്രധാന കാരണം. മാണിയും സംഘവം ചെങ്ങന്നൂരേക്കും ജോസഫ് അനുയായികൾ കുന്നപ്പുഴയിലേക്കും ക്യാമ്പ മാറ്റിയതോടെ ചരൽക്കുന്ന് അനാഥമായി.

അദ്ധ്വാനവര്‍ഗ സിദ്ധാന്തം

അദ്ധ്വാനവര്‍ഗ സിദ്ധാന്തം

1993ല്‍ ടിഎം ജേക്കബും കൂട്ടരും മറ്റൊരു കേരള കോണ്‍ഗ്രസായതും ഇതേ ചരൽക്കുന്നിൽവെച്ചായിരുന്നു. ജോസ് കെ.മാണിയുടെ രാഷ്ട്രീയ രംഗപ്രവേശനം. കെഎം മാണിയുടെ പ്രസിദ്ധമായ അദ്ധ്വാനവര്‍ഗ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതിനും ചരൽക്കുന്ന് സാക്ഷിയാണ്. മാണി ഗ്രൂപ്പില്‍നിന്ന് പി.സി തോമസിനെ പുറത്താക്കാന്‍ കരുനീക്കം നടത്തിയതും ചരല്‍ക്കുന്നിലെ മറ്റൊരു യോഗത്തിലായിരുന്നു. അവിടെ നടന്ന യോഗത്തില്‍ തന്നെയാണ് പാർട്ടിയിൽ നിന്ന് സ്കറിയ തോമസ് പുറതക്തായതും.

 പരമ്പരാകത കർഷക കുടുംബം

പരമ്പരാകത കർഷക കുടുംബം

മധ്യതിരുവിതാംകൂറിലെ പരമ്പരാഗത കർഷകരുടെ ശബ്മായാണ് കെ.എം.മാണി പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയെടുത്തത് .സംഭവബഹുലമായ അദ്ദേഹത്തിൻറെ ജീവിതചിത്രത്തിലേക്ക്. പാലാ സെൻറ് തോമസ് സ്‌കൂളിലെ വിദ്യാഭ്യാസക്കാലത്ത് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്താണ് കെ.എം.മാണി സംഭവബഹുലമായ തൻറെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ആദ്യ മത്സരം

ആദ്യ മത്സരം

മീനച്ചിലെന്നും പുലിയന്നൂരെന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1964 ൽ ആണ്. കേരള കോൺഗ്രസ് പിറന്നതും ആ വറ്‍ഷം തന്നെ. 65 ൽ തിരഞ്ഞെടുപ്പ്. മരങ്ങാട്ടുപള്ളിക്കാരനും വക്കീലും കോൺഗ്രസിൽ പി. ടി. ചാക്കോയുടെ ശിഷ്യനുമായിരുന്ന കെഎം മാണി കേരള കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർത്ഥിയാകുകയായിരുന്നു. സ്വതന്ത്രനായ വിടി തോമസിനെ തോൽപിച്ചു കന്നി വിജയം കുറിച്ച് മാണി ജൈത്രയാത്ര തുടങ്ങുകയായിരുന്നു.

English summary
KM Mani's historic moves took place in Charalkunnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X