Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി കൈക്കൂലി വാങ്ങിയതിന് ഐസക്കിന്റെ തെളിവ്

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെ അതി ഗുരുതരമായ ആരോപണമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ തോമസ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ കെഎം മാണിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവ് കൈപ്പറ്റിയെന്നാണ് ഐസക്കിന്റെ ആരോപണം.

തെളിവ് സഹിതമാണ് തോമസ് ഐസക്ക് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ഐസക്കിന്റെ തെളിവിനെ അവിശ്വസിക്കുന്നില്ലെന്ന് കെഎം മാണികൂടി പറഞ്ഞതോടെ കാര്യങ്ങള്‍ വിശദമായ അന്വേഷണങ്ങളിലേക്കാണ് നീങ്ങിന്നത്.

KM Mani

ധനവകുപ്പിന്റെ കീഴില്‍ വരുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെഎഫ്‌സി) വഴി വതിരണം ചെയ്യുന്ന വായ്പകള്‍ക്ക് കമ്മീഷന്‍ ഈടാക്കുന്നുവെന്നായിരുന്നു തോമസ് ഐസക് ആരോപിച്ചത്. കെഎംമാണിയുടെ പാര്‍ട്ടിക്കാരനും കെഎഫ്‌സിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും ആയ കൊട്ടാരക്കര പൊന്നച്ചന്‍ ആണ് പണം വാങ്ങിയതെന്ന് ഐസക് പറയുന്നു.

കെഎം മാണിക്ക് വേണ്ടി എന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. കൊട്ടാരക്കരയില്‍ റിസോര്‍ട്ട് പദ്ധതിക്കായി വായ്പക്ക് അപേക്ഷിച്ചവരുല്‍ നിന്ന് 20 ലക്ഷം രൂപ പൊന്നച്ചന്‍ വാങ്ങിയിട്ടുണ്ടത്രെ. കെഎം മാണിയുടെ ഫണ്ടിലേക്കാണെന്ന് പറഞ്ഞാണ് പണപ്പിരിവ്. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്.

20 കോടി രൂപ വായ്പ ആവശ്യപ്പെട്ടവര്‍ക്ക് 15 കോടിയാണ് വായ്പ ലഭിച്ചത്. വായ്പയുടെ 2 ശതമാനം കമ്മീഷന്‍ വേണമെന്നാവശ്യപ്പെട്ട് പൊന്നച്ചന്‍ പിന്നേയും ബന്ധപ്പെട്ടതായും ഐസക്ക് ആരോപിക്കുന്നു.

കെഎഫ്‌സിയിലെ ജീവനക്കാരാണ് സംഭാഷണങ്ങളും ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്തതത്. റെക്കര്‍ഡ് ചെയ്ത ദൃശ്യങ്ങളുടെ ടൈം കോഡും തോമസ് ഐസക് ആരോപിക്കുന്ന സംഭവം നടന്ന ദിവസവും തമ്മില്‍ ചേരുന്നില്ലെന്ന് ആരോപണം ഉണ്ട്. എന്തായാലും വിശദമായ അന്വേഷണം നടത്തുമെന്ന് കെഎം മാണി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+