കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന രജിസ്റ്റര്‍ തന്നെ ഇല്ല... പിന്നെന്ത് തെളിവെന്ന് മാണിയുടെ ഓഫീസ്, വിജിലന്‍സിന്‍റെ മറുപടിയും!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബിജു രമേശിന്റെ കാര്‍ മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്നതിന് തെളിവുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് കെഎം മാണിയുടെ ഓഫീസ് രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നാണ് വിശദീകരണം.

കെഎം മാണിയുടെ ഔദ്യോഗിക വസതിയില്‍ വാഹന രജിസ്റ്റര്‍ ഇല്ല. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലാണ് വാഹന രജിസ്റ്റര്‍ ഉള്ളതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Mani New

ഇതിന് മറുപടിയുമായി ഉടന്‍ തന്നെ വിജിലന്‍സും എത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വാഹന രജിസ്റ്റര്‍ തന്നെയാണ് പരിശോധിച്ചതെന്നാണ് വിജിലന്‍സ് പറയുന്നത്. ക്ലിഫ് ഹൗസ് കോമ്പൗണ്ട് വഴിയുളള ഗേറ്റിലൂടെയാണ് മാണിയുടെ വീട്ടിലേയ്ക്ക് പോകുന്നതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം.

തനിയ്‌ക്കെതിരെയുള്ള ആരോപണം മുഖ്യമന്ത്രിയിലേയ്ക്ക് കൂടി തിരിച്ചുവിടാനാണ് കെഎം മാണിയുടെ ഓഫീസ് ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്റെ കാര്യം വിശദീകരണ കുറിപ്പില്‍ പറഞ്ഞതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ വിജിലന്‍സ് നല്‍കുന്ന മറുപടിയിലൂടെ ആ ആരോപണവും ഇല്ലാതാവുകയാണ്.

വാഹന നമ്പറും ദിവസവും അടക്കം എല്ലാ തെളിവുകളും വിജിലന്‍സിന്റെ പക്കല്‍ ഉണ്ട്. മാണിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്.

English summary
KM Mani's office gave explanation about the evidence collected by Vigilance. Mani's office explaina that there is no vehicle register in Finance Minister's official residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X