ചോരപ്പുഴ നീന്താന്‍ ജോര്‍ജ്ജിനാവില്ല, ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് മാണി
കോട്ടയം/കൊച്ചി: ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ കേരള കോണ്‍ഗ്രസില്‍ തന്നെ ആണോ എന്ന് സംശയം തോന്നുന്നുണ്ടെങ്കില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎം മാണിക്ക് പോലും ഇപ്പോള്‍ അങ്ങനെ സംശയം ഉണ്ടെന്ന് തോന്നും.
ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യം കെഎം മാണി തന്നെ തീരുമാനിക്കും എന്നാണ് പിസി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞത്. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ചോരപ്പുഴ ഒഴുക്കും എന്നാണ് പ്രതിപക്ഷം പറയുന്നത്. ചോരപ്പുഴയൊന്നും നീന്തിക്കടക്കാന്‍ തനിക്ക് ആരോഗ്യമില്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നു.

കെഎം മാണിക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കുന്നുണ്ടെന്ന് ജോര്‍ജ്ജ് ആവര്‍ത്തിച്ച് പറയുന്നണ്ടെങ്കിലും ചോരപ്പുഴ പരാമര്‍ശം കെഎം മാണിക്ക് തീരെ പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തന്നെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് കെഎം മാണിയുടെ മറുപടി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍, താന്‍ ധനമന്ത്രിയാണെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും എന്നാണ് കെഎം മാണി കൊച്ചിയില്‍ പറഞ്ഞത്. ചീഫ് വിപ്പിന്റെ പ്രസ്താവനക്കൊന്നും താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരേയും പിസി ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചു. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഭരത് ഭൂഷണ് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications