ബിജു രമേശിനെതിരെ മാണി വക്കീല്‍ നോട്ടീസ് അയച്ചു, 10 കോടി നഷ്ടപരിഹാരം
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശിനെതിരെ ധനമന്ത്രി കെ എം മാണി വക്കീല്‍ നോട്ടീസ് അയച്ചു. ബാറുകള്‍ തുറക്കാന്‍ പണം ആവശ്യപ്പെട്ടന്നെ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെയാണ് മാണിയുടെ വക്കീല്‍ നോട്ടീസ്. പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.
അഭിഭാഷകനായ അഡ്വക്കേറ്റ് എസ് ശ്രീകുമാര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിയ്ക്കുന്നത്. 10 കോടിയ്ക്ക് പുറമെ വ്യാജ ആരോപണം ഉന്നയിച്ചതിന് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. കെ എം മാണി അഞ്ചു കോടി കൈക്കൂലി ആവശ്യപ്പെട്ടന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.

മാണിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയും മാണിയും ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ നിയമനടപടിയ്ക്ക് മാണി തയ്യാറാകാതിരുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജു രമേശിനെതിരെ മാണി വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപയോളം മാണി കൈക്കൂലി വാങ്ങിയെന്നാണ് ബിജു രമേശ് ആരോപിയ്ക്കുന്നത്. ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവും കൊടുത്തുവെന്നാണ് ആരോപണം.












Click it and Unblock the Notifications