മാണി വിശ്രമിക്കണം, മുഖ്യന്‍ ധനവകുപ്പ് ഏറ്റെടുക്കണം... പറഞ്ഞത് കോണ്‍ഗ്രസ്സുകാരന്‍
തിരുവനന്തപുരം: കെഎം മാണിക്കെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ പടയൊരുക്കം. കഴിഞ്ഞ ദിവസം അജയ് തറയിലും കോട്ടയം ഡിസിസി പ്രസിഡന്റും തുടങ്ങിവച്ച ആശയ സമരം ഇപ്പോള്‍ പന്തളം സുധാകരനും ഏറ്റെടുത്തിരിക്കുന്നു.
മാണിക്കെതിരെ നേരിട്ട് രംഗത്തെത്താതെ മയപ്പെടുത്തിയ ഭാഷയിലാണ് പന്തളം രംഗത്തിറങ്ങിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു പന്തളം സുധാകരന്റെ അഭിപ്രായ പ്രകടനം.

കെഎം മാണിക്ക് ഇനി വേണ്ടത് അല്‍പം വിശ്രമമാണെന്നാണ് സുധാകരന്‍ പറയുന്നത്. ഉജ്ജ്വലമായ തിരിച്ചുവരവിനുള്ള ഊര്‍ജ്ജം ആവാഹിക്കാന്‍ അല്‍പനാളേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കണം എന്നും സുധാകരന്‍ നിര്‍ദ്ദേശിക്കുന്നു.
പ്രതിപക്ഷത്തിന്റെ എല്ലാ എതിര്‍പ്പുകളേയും ഖണ്ഡിച്ച് ബജറ്റ് അവതരിപ്പിച്ച് മാണി വിജയശ്രീലാളിതനായി നില്‍ക്കുകയാണെന്ന് പറഞ്ഞ് സുഖിപ്പിക്കുന്നുണ്ട് പന്തളം. കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് മാണിയെന്നും വിശേഷിപ്പിക്കുന്നു.
കോണ്‍ഗ്രസിന്റെ ഗൂഢാലോചന ഈ പോസ്റ്റിന് പിറകില്‍ ഉണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്. അതിനും ഉണ്ട് കാരണം. മാണി മാറി നില്‍ക്കുമ്പോള്‍ ധനവകുപ്പ് ആര് ഏറ്റെടുക്കണം എന്നും പന്തളം സുധാകരന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ധനവകുപ്പ് ഏറ്റെടുക്കണം എന്നാണ് നിര്‍ദ്ദേശം.
പണ്ട് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം മന്ത്രി സ്ഥാനം ഉപേക്ഷിച്ച കെബി ഗണേഷ് കുമാറിന്റെ വിധി മാണി മറക്കാതിരുന്നാല്‍ മതി!












Click it and Unblock the Notifications