കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമിട്ടത് കോൺഗ്രസ് ഖദർ, കോൺഗ്രസിനെ പിളർത്തി 15 എംഎൽഎമാർ, മാണിയുടെ ആവശ്യം പാലയും 15,000 രൂപയും!

Google Oneindia Malayalam News

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു കെഎം മാണി. 51 വര്‍ഷം നീണ്ട കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ എഴുതപ്പെട്ട പല റെക്കോര്‍ഡുകള്‍ക്കും അധിപനായിട്ടും, അതിശക്തനായ നേതാവായിരുന്നിട്ടും ഒരു തവണ പോലും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരിയില്‍ ഇരിക്കാനാവാതെയാണ് കെഎം മാണി മടങ്ങിയിരിക്കുന്നത്.

കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!

കെഎം മാണി ആദ്യമൊരു കോണ്‍ഗ്രസുകാരനായിരുന്നു. പൊതുരംഗത്തേക്ക് കെഎം മാണി കടന്ന് വന്നത് കോണ്‍ഗ്രസുകാരന്റെ ഖദറിട്ട് കൊണ്ടാണ്. മരങ്ങാട്ടുപിള്ളിയില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡണ്ടായാണ് അധികാര രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. കെപിസിസി അംഗമായി കെഎം മാണി തിരഞ്ഞെടുക്കപ്പെട്ടത് 1959ലാണ്.

mani

കോട്ടയം ഡിസിസി സെക്രട്ടറിയായി കെഎം മാണി പ്രവര്‍ത്തിച്ചത് 1960 മുതല്‍ 64 വരെയാണ്. അക്കാലത്താണ് കേരള കോണ്‍ഗ്രസ് രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. കെഎം മാണിയടക്കമുളള കോണ്‍ഗ്രസ് നേതാക്കളെ കേരള കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമം നടന്നു.

രാഹുൽ മാജിക് ഫലിക്കില്ല! എൻഡിഎ കഷ്ടിച്ച് മാന്ത്രിക സംഖ്യ കടക്കും, പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍!രാഹുൽ മാജിക് ഫലിക്കില്ല! എൻഡിഎ കഷ്ടിച്ച് മാന്ത്രിക സംഖ്യ കടക്കും, പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍!

കോട്ടയത്തെ ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ ആയിരുന്നു പാര്‍ട്ടി രൂപീകരണ യോഗം. കോണ്‍ഗ്രസ് വിട്ട് കെഎം ജോര്‍ജ് അടക്കം 14 എംഎല്‍എമാര്‍ യോഗത്തിനെത്തി. എന്നാല്‍ മാണി വന്നില്ല. തുടര്‍ന്ന് മാണിയെ ചാക്കിലാക്കാനുളള ശ്രമങ്ങളായി. കോണ്‍ഗ്രസ് വിട്ടെത്തിയ മാത്തച്ചന്‍ കുരുവിനാല്‍ കുന്നേല്‍ അടക്കമുളള നേതാക്കള്‍ മാണിയുമായി ചര്‍ച്ചയ്ക്ക് എത്തി.കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് വരാന്‍ കെഎം മാണിയെ നേതാക്കള്‍ ക്ഷണിച്ചു.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ മാണി മുന്നോട്ട് വെച്ചത് ഒരു നിബന്ധന മാത്രമായിരുന്നു. 15,000 രൂപയും പാലയും- അതായിരുന്നു കണ്ടീഷന്‍. അതായത് 1965ല്‍ നടക്കുന്ന പാലയിലെ തിരഞ്ഞെടുപ്പില്‍ സീറ്റും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 15,000 രൂപ ചിലവിനും. ഡിമാന്‍ഡ് അംഗീകരിക്കപ്പെടുകയും മാണി കേരള കോണ്‍ഗ്രസിലെത്തുകയും ചെയ്തു. ആർ ശങ്കർ സർക്കാരിനുളള പിന്തുണ പിൻവലിച്ച് എംഎൽഎമാർ കേരള കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി. അന്ന് കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിസിസ് ആര്‍വി തോമസിനെ 50 വോട്ടുകളുടെ നിസ്സാര ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് മാണി നിയമസഭയില്‍ എത്തിയത്.

English summary
KM Mani started his political career in Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X