മാണിയുടെ ചായ് വ് യുഡിഎഫിലേക്ക്? സഹോദര പാര്‍ട്ടിയെന്ന്, ജോസഫ് ചെയ്തതില്‍ തെറ്റില്ല
കോട്ടയം: യുഡിഎഫ് വിട്ടതു മുതല്‍ കെഎം മാണിയുടെ മുന്നണി പ്രവേശം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇടതു മുന്നണിയിലേക്കും ബിജെപിയിലും ചേക്കേറുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മാണി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത പിജെ ജോസഫിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മാണി. യുഡിഎഫ് രാപ്പകല്‍ സമരത്തില്‍ പിജെ ജോസഫ് പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് മാണി പറയുന്നത്. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തിരിക്കുന്നതെന്നാണ് മാണി പറയുന്നത്.

ജോസഫ് യുഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ കടുത്ത വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്നാണ് ഉന്നതാധികാരയോഗം വിളിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ലെന്നും മാണി പറഞ്ഞു.
ഈ മാസം അഞ്ചിനാണ് സംസ്ഥാന വ്യാപകമായി യുഡിഎഫ് രാപ്പകല്‍ സമരം നടത്തിയത്. ഇടുക്കിയില്‍ തൊടുപുഴയില്‍ നടന്ന യോഗത്തിലാണ് ജോസഫ് പങ്കെടുത്തത്. മുന്നണി വിട്ടശേഷം ആദ്യമായിട്ടാണ് കേരള കോണ്‍ഗ്രസിന്റെ നേതാവ് യുഡിഎഫില്‍ പങ്കെടുക്കുന്നത്. അതേസമയം യുഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കരുതെന്നാണ് ജോസഫ് പറയുന്നത്.












Click it and Unblock the Notifications