• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ രണ്ടാം ഭാര്യയാണ് പാലാ; നാടിനെ ചേര്‍ത്തുപിടിച്ച് നാട്ടുകാരുടെ മാണിക്യം, പാലാക്കാര്‍ കൈവിടില്ല

cmsvideo
    'പാലാ എന്റെ രണ്ടാം ഭാര്യ' വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ് | Oneindia Malayalam

    പാലാ: കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കില്‍ പാലാ രണ്ടാം ഭാര്യയാണ്... കെഎം മാണി പാലായെ കുറിച്ച് പലപ്പോഴും വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. പാലാ മണ്ഡലം രൂപീകൃതമായ അന്നു മുതല്‍ ഇന്നുവരെ പാലായ്ക്ക് ഒറ്റ എംഎല്‍എയേ ഉള്ളൂ.. അത് കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെഎം മാണിയാണ്.

    പാലായില്‍ നിന്ന് മറ്റാരും ഇതുവരെ ജയിച്ചിട്ടില്ല. അതിന് പാലാക്കാര്‍ സമ്മതിച്ചിട്ടുമില്ല. വിവാദങ്ങള്‍ പലതും വന്നുപോയെങ്കിലും പാലായിലെ മാണിക്യത്തിന് ഒട്ടും തിളക്കം കുറഞ്ഞില്ല. രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ പലതും ആഞ്ഞുവീശിയെങ്കിലും പാലായിലെ വന്‍മരം മാത്രം ഇളകിയില്ല. ബാര്‍കോഴ വിവാദം കത്തിനിന്ന 2016ലും മാണി തന്നെയാണ് പാലായില്‍ നിന്ന് ജയിച്ചത്. തന്റെ രണ്ടാംഭാര്യയെന്ന മാണിയുടെ വിശേഷം അവിടെയാണ് ശരിയാകുന്നത്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്ന ഒരു നാട്.

    പാലാ മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ മാണി അവിടെ മല്‍സരിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു. ഇടതുകാറ്റ് ആഞ്ഞുവീശിയ തിരഞ്ഞെടുപ്പ് പലതും വന്നെങ്കിലും പാലായില്‍ മാത്രം കുലുക്കമുണ്ടായില്ല. ബാര്‍ കോഴ വിവാദ കാലത്ത് മാണി തോല്‍ക്കുമെന്ന പലരും വിധിയെഴുതിയിരുന്നു. എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കി മാണി സാര്‍ തന്നെ പാലായില്‍ ഉയര്‍ന്നു നിന്നു.

    ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണം

    1965ലാണ് ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചത്. 1975ല്‍ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ച് മാണി മന്ത്രിയായി. ഏത് എക്‌സിറ്റ് പോള്‍ പ്രവചിച്ചാലും എനിക്ക് പ്രശ്‌നമില്ല. എന്നെ പാലാക്കാര്‍ കൈവിടില്ല- മാണിയുടെ വാക്കുകള്‍. ഇന്ന് അദ്ദേഹം പാലായെ വിട്ടുപോയിരിക്കുന്നു. വിധിയുടെ തീര്‍പ്പിന് മുന്നില്‍ കീഴടങ്ങിയെങ്കിലും പാലാക്കാരുടെ മനസില്‍ അദ്ദേഹം ജീവിക്കുമെന്ന് തീര്‍ച്ച.

    English summary
    KM Mani the man behind the revelation of Pala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X