കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിരംഗനെതിരെ എല്‍ഡിഎഫിനൊപ്പം മാണിയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തില്‍ ഇടത് പക്ഷത്തോടൊപ്പം കെഎംമാണിയുടെ കേരള കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പിരഗണിക്കാതെയുള്ള കേന്ദര് സര്‍ക്കാറിന്‌റെ നടപടിക്കെതിരെ കടുത്ത പര്തിഷേധമാണ് കേരള കോണ്‍ഗ്രസ് എടുക്കുന്നത്. അതോടൊപ്പം എല്‍ഡിഎഫിന്റെ കൂടെ സമരവേദി പങ്കിടുന്നത് യുഡിഎഫില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

KM Mani

തങ്ങള്‍ക്ക് അംഗീകരിക്കാനാകാത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സമരം ചെയ്യുന്നത് ആരായാലും അവര്‍ക്കൊപ്പം സഹകരിക്കും എന്നാണ് കെഎം മാണി തിരുവനന്തപുരത്ത് പറഞ്ഞത്. കേരളത്തിലെ 123 പഞ്ചായത്തുകളെയാണ് ക്‌സൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത്. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കും, കൃഷിയിടങ്ങളെ ബാധിക്കും- കെഎം മാണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം എന്നും കെഎം മാണി ആവശ്യപ്പെട്ടു.

എന്നാല്‍ ജനങ്ങള്‍ ഈ തീരുമാനത്തിന്റെ പേരില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ആരേയും കുടിയിറക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഇത് മൂലം ഫഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ നടപടി എടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ നവംബര്‍ 16 ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപരോധ സമരവും തുടങ്ങും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും. ജില്ലയിലെ പവര്‍ ഹൗസുകള്‍ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചു.

English summary
KM Mani to associate with LDF in strike against Kasturirangan Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X