സിപിഎം പ്ലീനത്തിലേക്ക് മാണി സാറും
തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന പ്ലീനത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയും പങ്കെടുക്കുന്നു. കുറച്ച് നാളുകളായി സിപിഎം നേതൃത്വം കെഎം മാണിയെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന പ്ലീനവും കഎം മാണിയുടെ സാന്നിധ്യവും നിര്‍ണായകമാണ്.
2013 നവംബര്‍ 28 ന് നടക്കുന്ന സാമ്പത്തിക സെമിനാറിലാണ് കെം മാണി പങ്കെടുക്കുന്നത്. സെമിനാറില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

സിപിഎമ്മും കെഎം മാണിയും തമ്മില്‍ മറ്റൊരു ബന്ധവുമുണ്ട്. അതൊരു സൈദ്ധാന്തിക ബന്ധമാണ്.കാള്‍ മാര്‍ക്‌സിന്റെ തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തങ്ങള്‍ക്ക് കേരളത്തിലെ പാലായിരുന്ന് ബദല്‍ സിദ്ധാന്തം ചമച്ച ആളാണ് കെ എം മാണി. മാണി സാറ് സ്വയം വികസിപ്പിച്ചെടുത്തതാണ് 'അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം'. ഇത് പുസ്തകവും ആക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സുകാര്‍ അതുകൊണ്ട് തന്നെ മാണിസാറിനെ വിളിക്കുന്നത് അദ്ധ്വാന വര്‍ഗ്ഗത്തിന്റെ സൂര്യന്‍ എന്നാണ്.
സോളാര്‍ വിഷയം കത്തിനിന്നിരുന്ന സമയത്താണ് കോടിയേരി ബാലകൃഷ്ണന്‍ കെഎം മാണിയെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ നല്ലത് കെഎം മാണിയാണ് എന്ന് വരെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ കേരള കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അല്‍പം പ്രശ്‌നത്തിലാണ്. ജോസഫ് ഗ്രൂപ്പ് ഏത് നിമിഷവും പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്നാല്‍ പിന്നെ അടുത്ത ലക്ഷ്യം എല്‍ഡിഎഫ് ആണ്. അപ്പോള്‍ മാണിക്ക് യുഡിഎഫില്‍ തന്നെ നില്‍ക്കേണ്ടി വരും. പിസി ജോര്‍ജ്ജിന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്ത് മാണിയും കൂട്ടരും ഒരുമിച്ച് എല്‍ഡിഎഫിലേക്ക് വരുമോ എന്നും പറയാനാകില്ല.












Click it and Unblock the Notifications