സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി; ഒറ്റയ്ക്കു നിന്നാല്‍ ഒരു സീറ്റും കിട്ടില്ലെന്ന് മാണി
പാല: സിപിഐക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണി. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്നും ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും മാണി പരിഹസിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഐയുടെ ശോഭ കെടുത്തുകയാണെന്നും മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് മാണിയെ പ്രകോപിപ്പിച്ചത്. ശവക്കുഴിയിലായ പാര്‍ട്ടിയാണ് സിപിഐ. അങ്ങനെയുള്ള ഒരു പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടെന്നും ഒരുപാട് പ്രമുഖര്‍ ഇരുന്ന പദവിയിലാണ് കാനം ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മാണി പറഞ്ഞു.
മുന്നണി പ്രവേശനത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മാണി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. ഇപ്പോള്‍ പാര്‍ട്ടിക്ക് സ്വതന്ത്രമായ നിലപാടുണ്ട്. അതില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല. യുഡിഎഫിലേക്ക് വരാന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി വിശദീകരിച്ചു.
പാര്‍ട്ടിയുടെ സമീപന രേഖയുമായി യോജിക്കുന്നവരോട് സഹകരിച്ച് പ്രവര്‍ത്തിക്കും. മുന്നണി മാറ്റമെന്ന മോഹവുമായി നടക്കുന്നില്ല. ഇപ്പോള്‍ ഒരു മുന്നണിയിലേക്കുമില്ല. അത്തരം ആലോചനകള്‍ക്ക് സമയമായിട്ടില്ലെന്നും മാണി പറഞ്ഞു.


Click it and Unblock the Notifications