കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ!

Google Oneindia Malayalam News

Recommended Video

cmsvideo
കെ.എം മാണിയുടെ നില അതീവ ഗുരുതരം

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കെഎം മാണി ചികിത്സയിലാണ്. ഒരാഴ്ചയിലേറെയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിക്കുന്നത്. അതിനിടെ കെഎം മാണിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്.

അസുഖം മൂർച്ഛിച്ചു

അസുഖം മൂർച്ഛിച്ചു

പുലര്‍ച്ചെയോടെ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മാണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രത്യേക സൗകര്യമുളള ആംബുലന്‍സിലാണ് അദ്ദേഹത്തെ കോട്ടയത്ത് നിന്നും കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി.

വൃക്കകൾ തകരാറിൽ

വൃക്കകൾ തകരാറിൽ

മാണിയുടെ രണ്ട് വൃക്കകളും തകരാറിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ഡയാലിലിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നുണ്ട്.. രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നു. നിലവില്‍ മാണിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്.

ആശങ്കപ്പെടേണ്ടതില്ല

ആശങ്കപ്പെടേണ്ടതില്ല

കെഎം മാണിയുടെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കെഎം മാണിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു. കെഎം മാണിയുടെ നാഡി മിടിപ്പും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്നും ബുളളറ്റിനില്‍ പറയുന്നു.

ശ്വാസകോശത്തില്‍ അണുബാധ

ശ്വാസകോശത്തില്‍ അണുബാധ

അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു. ഇതാണ് ആരോഗ്യനില വഷളാക്കിയത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അണുബാധയുണ്ടാകാതിരിക്കാന്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആസ്തമയ്ക്ക് ചികിത്സ

ആസ്തമയ്ക്ക് ചികിത്സ

കെഎം മാണിയുടെ മകളും അടുത്ത ബന്ധുക്കളുമാണ് ആശുപത്രിയിലുളളത്. ഏറെ നാളുകളായി കെഎം മാണി ആസ്തമയ്ക്ക് ചികിത്സയില്‍ ആയിരുന്നു. കോട്ടയത്ത് ഏറെ നാള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനും പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ക്കുമൊടുവില്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി സന്ദർശിച്ചു

മുഖ്യമന്ത്രി സന്ദർശിച്ചു

അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും ഇതുവരെ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎം മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കെഎം മാണിയേയും കുടുംബാംഗങ്ങളേയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അന്ന് നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്, ഇപ്പോൾ കോമഡി പടം! സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻഅന്ന് നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്, ഇപ്പോൾ കോമഡി പടം! സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kerala Congress (M) Chairman KM Mani admitted in a Private hospital at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X