കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴയില്‍ നിന്നും രക്ഷനേടാന്‍ മാണി മതനേതാക്കളെ കൂട്ടുപിടിക്കുന്നു

  • By Gokul
Google Oneindia Malayalam News

കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫും സര്‍ക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദിനപ്രതി ബിജു രമേശ് പുറത്തുവിടുന്ന ശബ്ദരേഖ തെളിവുകള്‍ ധനമന്ത്രി കെ എം മാണിയെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. സ്വന്തം പാര്‍ട്ടിക്കകത്തുനിന്നുപോലും രാജി ആവശ്യം ഉയര്‍ന്നതോടെ കോഴ ആരോപണത്തില്‍ നിന്നും രക്ഷനേടാന്‍ മാണി അറ്റകൈ പ്രയോഗിക്കുകയാണെന്നാണ് വിവരം.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രധാന ശക്തിയായ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് ഇപ്പോള്‍ മാണിയുടെ ശ്രമം. ഇതിനായി പ്രമുഖ മതമേധാവികളുമായി ഫോണിലൂടെയും നേരിട്ടും മാണി ചര്‍ച്ച നടത്തിക്കഴിഞ്ഞു. നാളിതുവരെ എത്തിപ്പെട്ടിട്ടില്ലാത്ത വീഴ്ചയില്‍ നിന്നും തന്നെ ഏതു വിധേനയും രക്ഷിക്കണമെന്നാണ് മാണി ആവശ്യപ്പെട്ടിരിക്കുന്നത്.

km-mani-2

ഇതിന്റെ പ്രതിഫലനമെന്നോണം വെള്ളിയാഴ്ച ദീപിക പത്രത്തിലൂടെ പുറത്തുവന്ന ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മാധ്യമങ്ങളെ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ആര്‍ത്തി മൂത്ത് പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നുവരെ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. കെ എം മാണിയെ ഒരിടത്തും പേരെടുത്ത് പറയുന്നില്ലെങ്കിലും തെളിവില്ലാതെ ഒരാളെ വേട്ടയാടുന്നത് ശരിയല്ലെന്നും ലേഖനത്തിലുണ്ട്.

കേരള ജനതയ്ക്കു മുന്നില്‍ മാണിയുടെ മുഖം വികൃതമായിരിക്കുകയാണെങ്കിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടു ബാങ്കുകള്‍ സുരക്ഷിതമാക്കാനുള്ള മാണിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ലേഖനം എന്നുറപ്പാണ്. ഇതിന് പിന്നാലെ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കെ എം മാണി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സഭയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടാകണമെന്ന് മാണി ജോര്‍ജ് ആലഞ്ചേരിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. മതമേധാവികളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പ് മറികടക്കാനാകുമെന്നാണ് മാണിയുടെ പ്രതീക്ഷ.

English summary
Bar bribe case; KM Mani visits cardinal Mar George Alencherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X