കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ത്യനിമിഷത്തിലും മാണിയുടെ കൈചേര്‍ത്ത് പിടിച്ച് കുട്ടിയമ്മ.... വികാരഭരിതരായി കുടുംബാംഗങ്ങള്‍!!

Google Oneindia Malayalam News

കൊച്ചി: കെഎം മാണി തന്റെ രണ്ടാം ഭാര്യയായി പാലയെയായിരുന്നു എപ്പോഴും കണ്ടിരുന്നത്. എന്നാല്‍ ഭാര്യയായിരുന്ന കുട്ടിയമ്മ നിഴല്‍ പോലെ മാണിയുടെ വിജയങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കെഎം മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാള്‍ക്കെല്ലാം കുട്ടിയമ്മയായിരുന്നു. എല്ലാം എന്റെ പാലായക്ക് എന്ന് മാണി പറയുമ്പോഴും മനസ്സ് കുട്ടിയമ്മയ്‌ക്കൊപ്പമായിരുന്നു. അന്ത്യനിമിഷത്തിലും അങ്ങനെ തന്നെയെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.

1

Recommended Video

cmsvideo
അറിയാം പാലായുടെ സ്വന്തം മാണി സാറിനെ | Oneindia Malayalam

അവസാന നിമിഷം കുട്ടിയമ്മയുടെ കൈ മുറുകെ പിടിച്ച് തന്നെയാണ് മാണി വിടവാങ്ങിയതും. കൈ ചേര്‍ത്ത് പിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടര്‍മാര്‍ തന്നെയാണ് ഈ അവസാന നിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്. 60 വര്‍ഷത്തിലേറെയായി കെഎം മാണിയുടെ നിഴലായി കുട്ടിയമ്മ കൂടെയുണ്ട്. എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചയ്ക്ക് കാരണം കുട്ടിയമ്മയാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിരുന്നു.

ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്ത് നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ എന്ത് ഭാഗ്യം വേണം. വിവാഹത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മാണി നിറചിരിയോടെ വെളിപ്പെടുത്തിയ കാര്യമായിരുന്നു ഇത്.

അതേസമയം മാണിയുടെ കുടുംബങ്ങള്‍ക്കിടയില്‍ വികാരഭരിതമായ നിമിഷങ്ങളാണ് കടന്നുപോകുന്നത്. മൃതദേഹം പൊതുദര്‍ശനത്തിനായി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മാണിയുടെ മരണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിയോഗമുണ്ടായിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടംസര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം

English summary
km mani wife kuttiyyamma behind his success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X