കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയുടെ സഹോദരന്‍റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; പ്രതീക്ഷ ഉയര്‍ന്നെന്ന് പിള്ള

Google Oneindia Malayalam News

കോട്ടയം: പാലായില്‍ വിജയ പ്രതീക്ഷയെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കെ എം മാണിയുടെ സഹോദരന്‍റെ മകന്‍ ബിജെപിയില്‍ അംഗത്വം നേടിയത് പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 sreedbjp

പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റില്‍ ബിജെപി തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുക. സാധ്യതാ പട്ടിക ഉടന്‍ കൈമാറും. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഘടകകക്ഷികള്‍ ഒന്നിച്ചാണ് തിരുമാനം കൈക്കൊണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റ് എന്‍ ഹരിയെ തന്നെ വീണ്ടും മത്സര രംഗത്ത് ഇറക്കാനാണ് സാധ്യതയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരി മത്സരിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് 24,821 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് മണ്ഡലത്തില്‍ 26,533 വോട്ടുകളും ലഭിച്ചിരുന്നു.രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.

അതിനിടെ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പിള്ള പ്രതികരിച്ചു. ഗവര്‍ണര്‍ നിയമനത്തിന്‍റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണദ്ദേഹം. പി സദാശിവത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കെ സുരേന്ദ്രനെ വെട്ടാന്‍ ബിജെപിയില്‍ നീക്കം; കരുക്കള്‍ നീക്കി എതിര്‍പക്ഷം, പിള്ള തെറിക്കും!കെ സുരേന്ദ്രനെ വെട്ടാന്‍ ബിജെപിയില്‍ നീക്കം; കരുക്കള്‍ നീക്കി എതിര്‍പക്ഷം, പിള്ള തെറിക്കും!

15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്

English summary
KM Manis kin joins BJP in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X