കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്യുതാനന്ദന്‍ ജേക്കബ് തോമസിനെ പുകഴ്ത്തുന്നതെന്തിന്? മാണിക്കറിയാം അതിനുള്ള ഉത്തരം

വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന്റെ കേസ് എഴുതി തള്ളിയത് ജേക്കബ് തോമസാണെന്നും അതുകൊണ്ടാണ് ജേക്കബ് തോമസിനെ പുകഴ്ത്തുന്നതെന്നുമാണ് കെഎം മാണിയുടെ പക്ഷം.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ വിഎസ് അച്യുതാനന്ദന്‍ പുകഴ്ത്തുന്നതെന്തിനെന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്ക് വ്യക്തമായ ഉത്തരമുണ്ട്. വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന്റെ കേസ് എഴുതി തള്ളിയത് ജേക്കബ് തോമസാണെന്നും അതുകൊണ്ടാണ് ജേക്കബ് തോമസിനെ പുകഴ്ത്തുന്നതെന്നുമാണ് കെഎം മാണിയുടെ പക്ഷം.

നന്ദിയും ഉപകാര സ്മരണയും മനുഷ്യന് ഉണ്ടാവുന്നത് നല്ലതാണെന്നും മാണി പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതി വിരുദ്ധനും സത്യസന്ധനുമാണെന്ന് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിന്ന് അരുണ്‍ കുമാറിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കുകയും ചെയ്തു.

 അരുണ്‍കുമാറിന് പത്ത് കേസ്

അരുണ്‍കുമാറിന് പത്ത് കേസ്

അരുണ്‍കുമാറിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്റെ ഉപകാര സ്മരണയാണ് വിഎസ് കാണിക്കുന്നത്. അരുണ്‍കുമാറിനെതിരെ ഇനിയും പത്തുകേസുകള്‍ ഉണ്ടെന്ന് പറഞ്ഞ മാണി ഉപകാരസ്മരണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ

അടുത്തിടെ

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന സമയത്ത് മകന്‍ അരുണ്‍കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ അടുത്തിടെയാണ് അരുണ്‍കുമാറിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയത്.

അന്വേഷണം

അന്വേഷണം

അരുണ്‍കുമാര്‍ നടത്തിയ വിദേശയാത്രകള്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു അന്വേഷണം.

 പ്രതികരണം

പ്രതികരണം

ബുധനാഴ്ച രാവിലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന കെ ബാബു,കെ എം മാണി എന്നിവര്‍ക്കെതിരെ വിഎസ് സഭയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് മാണിയുടെ പ്രതികരണം.

English summary
KM Mani's statement about against VS Achuthananthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X