കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണം നടത്തിയത് ആര്‍എസ്എസ്.. പക്ഷേ പ്രതികളെ മാത്രം കിട്ടിയില്ല! പരിഹസിച്ച് കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരത്തെ കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആക്രമം നടന്നത് സന്ദീപാനന്ദഗിരിയെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപി ആർഎസ്.എസ് ശ്രമമായിരുന്നു ആക്രമണം എന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.

എന്നാല്‍ സ്വാമി സന്ദീപാനന്ദയുടെ ആശ്രമം ആക്രമിച്ചതിന് ബിജെപിയും ആര്‍എസ്എസും ആണെന്ന് ആരോപിക്കുന്നവര്‍ എന്തുകൊണ്ട് സമാനമായ മുന്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പിടിക്കുന്നില്ലെന്ന് കെഎം ഷാജഹാന്‍ ചോദിക്കുന്നു. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജഹാന്‍ ഇക്കാര്യം ചോദിക്കുന്നത്.

 ആര്‍എസ്എസ് പദ്ധതി

ആര്‍എസ്എസ് പദ്ധതി

2017 ജനുവരി 26നാണ് തലശ്ശേരിയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്ന പൊതുയോഗത്തിന് നേരേ നാടൻ ബോംബേറ് നടന്നത്.അന്ന് തന്നെ സംഭവത്തെ ശക്തമായി അപലപിച്ച് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

 മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രിയുടെ മറുപടി

യച്ചൂരി ഡൽഹിയിൽ നിന്ന് ഫോണിലൂടെ പറഞ്ഞു: ''ഇത്തരം അക്രമത്തിലൂടെയും വർഗ്ഗീയ തന്ത്രങ്ങളിലൂടെയും കേരളത്തിലെ തങ്ങളുടെ അടിത്തറ വികസിപ്പിക്കാനുള്ള ആർ എസ് എസിന്റെ ഗൂഢപദ്ധതിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു". " ബോംബേറിന് ഉത്തരവാദികളായവർക്ക് എതിരെ ശക്തമായ നടപടിയെടുക്കും", മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത് നിന്ന് അതേ ദിവസം തന്നെ പറഞ്ഞു.

 നിയമസഭയില്‍

നിയമസഭയില്‍

ഈ സംഭവത്തിൽ എത്ര പ്രതികളെ പിടികൂടിയെന്ന് വി ടി ബലറാം മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന്, 2017 മാർച്ച് 7 ന് ലഭിച്ച മറുപടി സംഭവത്തിൽ 6 പ്രതികളുണ്ട് എന്നും എല്ലാവരും ബി ജെ പി ക്കാരാണ് എന്നും, ആരെയും പിടികൂടിയിട്ടില്ല എന്നും ആയിരുന്നു.

 ബോംബേറ്

ബോംബേറ്

ബോംബേറ് നടന്നിട്ട് 22 മാസവും 5 ദിവസങ്ങളും കഴിഞ്ഞിരിക്കുന്നു! ഇത് വരെ ഒരൊറ്റ പ്രതിയേയും അറസ്റ്റ് ചെയ്തിട്ടില്ല! 2017 ജൂൺ 9 നാണ്, കോഴിക്കോട്ടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തിനെതിരെ രാത്രി 1.30 ന് ബോംബേറുണ്ടായത്.

 ഹീനമായ ആക്രമണം

ഹീനമായ ആക്രമണം

ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററെ വധിക്കാൻ ആർഎസ്എസ് നടത്തിയ ഹീനമായ ആക്രമണമാണിത് എന്നാണ് സി പി എം അന്ന് വ്യക്തമാക്കിയത്. ഈ അക്രമത്തിനെതിരെ അന്ന് കോഴിക്കോട് ജില്ലയിൽ സി പി എം ഹർത്താലും നടത്തി.

 അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ജില്ലാ സെക്രട്ടറിയെ ഇല്ലായ്മ ചെയ്യാനായിരുന്നു ബിജെപി- ആർ എസ് എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ആദ്യം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ ജയന്തനെ സ്ഥലം മാറ്റി.

 വെളുപ്പാന്‍ കാലത്ത്

വെളുപ്പാന്‍ കാലത്ത്

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു.
ബോംബേറ് നടന്നിട്ട് 18 മാസങ്ങളും 22 ദിവസങ്ങളും കഴിഞ്ഞിരിക്കുന്നു. ഒരൊറ്റ പ്രതിയെ പോലും ഇത് വരെ പിടികൂടിയിട്ടില്ല!തിരുവനന്തപുരത്ത് കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ (ഇതൊരു ഹോം സ്റ്റേ ആണെന്നും ആരോപണമുണ്ട്) ആക്രമണം നടന്നത് ഒക്ടോബർ 27 ന് വെളുപ്പാൻ കാലത്തായിരുന്നു.

 ബിജെപിയും ആര്‍എസ്എസും

ബിജെപിയും ആര്‍എസ്എസും

സന്ദീപാനന്ദഗിരിയെ ഇല്ലായ്മ ചെയ്യാനുള്ള ബി ജെ പി- ആർ എസ് എസ് ശ്രമമായിരുന്നു ആക്രമണം എന്ന്, പിണറായി വിജയനും സി പി എമ്മും ഇതിനകം പല തവണ പറഞ്ഞു കഴിഞ്ഞു. ഈ ആക്രമണത്തിനെതിരെ സി പി എം സംസ്ഥാനത്തെമ്പാടും യോഗങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്.
ആക്രമണം നടന്നുകഴിഞ്ഞിട്ട് ഇത് അഞ്ചാം ദിവസമാണ്.

നമുക്ക് പ്രത്യാശിക്കാം

നമുക്ക് പ്രത്യാശിക്കാം

ഇത് വരെ പ്രതികളെ ആരെയും പിടിക്കാനായിട്ടില്ല !!!ബി ജെ പി-ആർഎസ്എസിനെതിരെയുള്ള പിണറായി സർക്കാരിന്റെ ശക്തമായ പോരാട്ടം ഇത് പോലെ അതിശക്തമായി ഭാവിയിലും തുടരും എന്ന് നമുക്ക് പ്രത്യാശിക്കാം!!!!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
km shajahan facebook post against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X