• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സ്ത്രീ പീഡനകന്റെ ഇന്നോവയിലായിരുന്നു ജലീലിന്റെ വിനോദയാത്രകൾ, ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനെ സംരക്ഷിക്കുന്നു എന്ന ആരോപണം നേരിടുകയാണ് മന്ത്രി കെടി ജലാല്‍. ഷംസുദ്ദീനുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് കൂടിയായ കെഎം ഷാജഹാന്‍.

ഷംസുദ്ദീന്റെ കാറിലാണ് എംഎല്‍എ ബോര്‍ഡ് വെച്ച് ജലീല്‍ യാത്ര ചെയ്തത് എന്നും അഖിലേന്ത്യാ പര്യടനത്തില്‍ പീഡനക്കേസ് പ്രതിയെ കൂടെ കൊണ്ട് പോയി എന്നും ഷാജഹാന്‍ ആരോപിക്കുന്നു. ജലീൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം പ്രധാന സാമ്പത്തിക സോതസ്സ് ഈ നരാധമനായിരുന്നു എന്ന് സിപിഎമ്മിലുള്ളവർ തന്നെ അടക്കം പറയുന്നുവെന്നും കെഎം ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പോസ്റ്റ് വായിക്കാം:

ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്

ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്

" ഇയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് എന്നാൽ, ഒത്തിരി, ഇയാൾ എന്റെ മുടിയിങ്ങനെ ചുരുട്ടിപ്പിടിച്ച്, എന്റടുത്ത് പറഞ്ഞു, " മിണ്ടീട്ടുണ്ടെങ്കിൽ ഇജ്ജിയിരിക്കും ഇതിൽ പ്രതി". ഞാൻ ചോദിച്ചു ഞാൻ എന്തിന്, എനിക്ക് സത്യം പറയാൻ പറ്റ്വോ? എവിടെയെങ്കിലും എനിക്കിത് തെളിയിക്കാൻ പറ്റ്വോ? എന്റെ കയ്യിൽ തെളിവുണ്ട്.

എനിക്ക് ഇപ്പളും പേടിയാ

എനിക്ക് ഇപ്പളും പേടിയാ

എന്റെ എളാപ്പയോട് പറഞ്ഞപ്പോൾ, ഷംസു എന്ന് വിളിച്ചു. "നായേ സലീമേ നിന്റെ കഴുത്ത് ഞാൻ വെട്ടും'' എന്ന് പറഞ്ഞു. ഓന് അതിനുള്ള പവറുണ്ട്, അതിനുള്ള ശക്തമായ പവറുണ്ട്. എനിക്ക് പേടിയാണയാളേ, എനിക്ക് ഇപ്പളും പേടിയാ".

ഹൃദയഭേദകമായ വാക്കുകൾ

ഹൃദയഭേദകമായ വാക്കുകൾ

കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഉറ്റ സുഹൃത്തും, വളാഞ്ചേരി നഗരസഭയിലെ സി പി എം കൗൺസിലറുമായ ഷംസുദ്ദീൻ, പത്താം ക്ലാസ് മുതൽ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരു 16 വയസ്സ്കാരി പെൺകുട്ടി, വാവിട്ട് അലമുറയിട്ട് നിലവിളിച്ചു കൊണ്ട്, തന്നെ പീഡിപ്പിച്ച നരാധമനെ കുറിച്ചും, അയാൾ നടത്തിയ ഭീകര മർദ്ദനത്തെക്കുറിച്ചും, അയാളുടെ അധികാരത്തെ കുറിച്ചും, പറഞ്ഞ ഹൃദയഭേദകമായ വാക്കുകളാണ് മുകളിൽ നൽകിയിരിക്കന്നത്.

നരാധമന്റെ ഇന്നോവയിൽ

നരാധമന്റെ ഇന്നോവയിൽ

ഈ സ്ത്രീ പീഢകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എൽ എ ബോർഡും വച്ച് വർഷങ്ങളായി കെ ടി ജലീലിന്റെ വിനോദയാത്രകൾ അത്രയും! ഈ നരാധമൻ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കെയാണ്, കെ ടി ജലീൽ 2014ൽ എം എൽ എ എന്ന നിലയിൽ താൻ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തിൽ, പഴ്സണൽ സ്റ്റാഫിനെ പോലും കൊണ്ട് പോകാതിരുന്നിട്ടും ഇയാളെ ഒപ്പം കൂട്ടിയത്.

മന്ത്രി കണ്ട ഭാവം നടിച്ചില്ല

മന്ത്രി കണ്ട ഭാവം നടിച്ചില്ല

ജലീൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം പ്രധാന സാമ്പത്തിക സോതസ്സ് ഈ നരാധമനായിരുന്നു എന്ന് സി പി എമ്മിലുള്ളവർ തന്നെ അടക്കം പറയുന്നു. ഈ പെൺകുട്ടിയുടെ ബന്ധുക്കൾ മന്ത്രി ജലീലിനോട് പരാതിപ്പെട്ടിട്ടും മന്ത്രി കണ്ട ഭാവം നടിച്ചില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

വിദേശത്തേക്ക് കടക്കാൻ സഹായിച്ചു

വിദേശത്തേക്ക് കടക്കാൻ സഹായിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് വർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് കൊണ്ടിരുന്ന ഈ സി പി എം കൗൺസിലറെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത്, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീലാണെന്ന് വളാഞ്ചേരിക്കാർ ഉറച്ചു വിശ്വസിക്കുന്നു.

എവിടെ വനിതാ നേതാക്കൾ

എവിടെ വനിതാ നേതാക്കൾ

എവിടെ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ? എവിടെ, ആരോഗ്യ മന്ത്രി കെ കെ ശൈലജ? എവിടെ, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ? എവിടെ, ഹരിത മിഷൻ വൈസ് ചെയർമാൻ ഡോ.ടി.എൻ.സീമ? എവിടെ, പി കെ ശ്രീമതി, എവിടെ, കെ ആർ മീര? എവിടെ, ശാരദക്കുട്ടി? എവിടെ മാലാ പാർവ്വതി ? ഏത് മാളത്തിലാണ്, പുത്തൻ കൂറ്റ് സി പി എം നേതാവും കാനഡയിലിരുന്ന് സി പി എമ്മിന് വേണ്ടി പട നയിക്കുന്ന വ്യക്തിയുമായ സുനിതാ ദേവദാസ് ?

ചൂഷണങ്ങൾക്കെതിരെ പറയാൻ എന്തവകാശം?

ചൂഷണങ്ങൾക്കെതിരെ പറയാൻ എന്തവകാശം?

തന്നെ ആറ് വർഷം നിരന്തരമായി ലൈംഗികമായി പീഢിപ്പിച്ച ഒരു സി പി എം കൗൺസിലറുടെ ഭീകര മർദ്ദനത്തെ കുറിച്ചും, അയാളുടെ ഭീഷണിയെ കുറിച്ചും, അയാളുടെ "പവ്വറി "നെ കുറിച്ചും, പ്രായ പൂർത്തിയാകാത്ത ആ പെൺകുട്ടി അലമുറയിട്ട് കരയുന്നത് കണ്ടിട്ടും, ആ ഹൃദയം പൊട്ടിയുള്ള കരച്ചിൽ, ആ നിസ്സഹായവസ്ഥ കണ്ടിട്ടും ഈ വനിതാ നേതാക്കളുടെ മനസ്സലിയുന്നില്ലെങ്കിൽ, ഇക്കൂട്ടർക്ക്, വനിതകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പറയാൻ എന്തവകാശം?

നിലവിളി ആര് കേൾക്കാൻ?

നിലവിളി ആര് കേൾക്കാൻ?

വിട്ട്വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന മുഖ്യമന്ത്രി രണ്ട് ദിവസം കഴിയുമ്പോൾ വിദേശപര്യടനത്തിന് പുറപ്പെടുകയാണ്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആയുർവേദ ചികിത്സയിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേരിക്കയിലേക്ക് പറന്ന പ്രതിപക്ഷ നേതാവ് മെയ് 16 നെ തിരികെയെത്തൂ. കഷ്ടം! സഹായത്തിനായുള്ള ഇരയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി ആര് കേൾക്കാൻ?

ഫേസ്ബുക്ക് പോസ്റ്റ്

കെഎം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്

മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും രഹസ്യ ചർച്ച, ദയനീയ പരാജയം!

ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ, നടിയുടെ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രീനിവാസൻ!

English summary
KM Shajahan's facebook post against minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more