Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജഹാനോട് പിണറായിക്ക് തീര്‍ത്താല്‍ തീരാത്ത പക!! കാരണം ലാവ്‌ലിന്‍ കേസ്?

പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് നടത്തുന്നത് ഷാജഹാനാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് ഷാജഹാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നാണ് അമ്മയുടെ ആരോപണം.

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമൊപ്പം സമരം ചെയ്യാനെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത് പിണറായിക്ക് പകയുള്ളത് കൊണ്ടാണെന്ന് ഷാജഹാന്റെ അമ്മ തങ്കമ്മയുടെ വെളിപ്പെടുത്തല്‍. ഷാജഹാനോട് മുഖ്യമന്ത്രി പിണറായി വിജയന് തീര്‍ത്താല്‍ തീരാത്ത പകയുണ്ടെന്ന് തങ്കമ്മ പറയുന്നു.

പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് നടത്തുന്നത് ഷാജഹാനാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് ഷാജഹാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നാണ് അമ്മയുടെ ആരോപണം. സമരം നടന്ന് അരമണിക്കൂറിന് ശേഷമാണ് ഷാജഹാന്‍ സ്ഥലത്ത് എത്തിയതെന്ന് അമ്മ പറയുന്നു. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ ഗൂഢാലോചനയില്‍ ഷാജഹാന് പങ്കില്ലെന്നും തങ്കമ്മ വ്യക്തമാക്കി.

km shajahan

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഷാജഹാനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കളെ വിട്ടയച്ചെങ്കിലും ഷാജഹാന്‍ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ വിട്ടയച്ചില്ല. പ്രതികരണങ്ങളില്‍ പിണറായി ഷാജഹാന്റെ പോരെടുത്ത് പറഞ്ഞതു തന്നെ പ്രതികാര നടപടിക്ക് തെളിവാണെന്നും ആരോപണം ഉണ്ട്.

ഷാജഹാനെ കൂടാതെ വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തകന്‍ ഷാജിര്‍ഖാനും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കൊപ്പം തോക്കു സ്വാമിയെയും ഇവിടെ നിന്ന് അ റസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പൊതു പ്രവര്‍ത്തകരുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കും.

അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയിരിക്കുന്നവരുടെ പട്ടികയിലാണ്. അതിനാല്‍ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ ഇവര്‍ നുഴഞ്ഞു കയറി എത്തിയവരല്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

mahija

സമരം നടക്കുന്നുണ്ടെന്ന് അറിയാതെയാണ് ഹിമവല്‍ ഭദ്രാനന്ദ ഡിജിപി ഓഫീസിന് മുന്നില്‍ എത്തിയത്. ഡിജിപിയെ കാണാനാണ് എത്തിയതെന്നും ജിഷ്ണു പ്രണോയിയുടെ സമരവുമായി ബന്ധമില്ലെന്നും ഇയാള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ ചെയ്ത അതേ കുറ്റം തന്നെയാണ് ഇവരും ചെയ്തിരിക്കുന്നതെന്നും എന്നാല്‍ ജിഷ്ണുവിന്റെ കുടുംബത്തെ മാത്രം വിട്ടയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിലുള്ളവര്‍ക്ക് തന്നെ ഉത്തരം പറയാന്‍ കഴിയുന്നില്ല.

ജിഷ്ണുവിന്റെ ബന്ധുക്കള്‍ സമരം നടത്തുന്നതിനിടെ തള്ളിക്കയറി പ്രശ്‌നമുണ്ടാക്കിയത് ഇവരാണെന്നാണ് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+