മോദിയെ കുറ്റം പറയുന്നവരറിയാന്‍...!! പിണറായി വിജയൻ ഏറ്റവും ക്രൂരനും ഭീകരനുമായ മുഖ്യമന്ത്രി..!! വീഡിയോ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിന്റെ പേരില്‍ റിമാന്‍ഡിലായ കെഎം ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ പിണറായി വിജയനെതിരെ രംഗത്ത്. കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരനും സ്വേച്ഛാധിപതിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് തങ്കമ്മയുടെ വിമര്‍ശനം. മാതൃഭൂമി ന്യൂസ് ചാനലിലെ സൂപ്പര്‍ പ്രൈം ഡിബേറ്റ് എന്ന പരിപാടിയിലാണ് തങ്കമ്മ പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്.

ജയിലില്‍ കഴിയുന്ന മകന്‍ കെഎം ഷാജഹാന്‍ ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് എല്‍ തങ്കമ്മ പറയുന്നു. തനിക്ക് 79 വയസ്സുണ്ട്. കേരളത്തില്‍ ഇതുവരെ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളേയും താന്‍ കണ്ടിട്ടുണ്ട്. ഇഎംഎസ് മുതലുള്ള എല്ലാ മുഖ്യമന്ത്രിമാരുടെ ഭരണത്തിന്‍ കീഴിലും ജീവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബ പാരമ്പര്യമുള്ളതിനാല്‍ പല മുഖ്യമന്ത്രിമാരേയും നേരിട്ട് പരിചയവും ഉണ്ട്. എന്നാല്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ക്രൂരനും നിര്‍ദ്ദയനുമായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് തങ്കമ്മ അഭിപ്രായപ്പെട്ടു.

പിണറായി വൈരാഗ്യം കൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും ഷാജഹാനെ സിഡിറ്റില്‍ നിന്നും പുറത്താക്കിയത് ദുരുദ്ദേശത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും എല്‍ തങ്കമ്മ ആരോപിക്കുന്നു. ഏതു വിധേനെയും ശത്രുവിനെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഏറ്റവും ഭീകരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും തങ്കമ്മ ആരോപിക്കുന്നു. ഷാജഹാനൊപ്പം ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരും റിമാന്‍ഡിലാണ്.












Click it and Unblock the Notifications