ഷാജഹാനെ മോചിപ്പിക്കും വരെ നിരാഹാര സമരമെന്ന് അമ്മ; 'തന്റെ മകനോട് സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുന്നു'
തിരുവനന്തപുരം: കെഎം ഷാജഹാനെ മോചിപ്പിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് അമ്മ കെഎല്‍ തങ്കമ്മ. തന്റെ മകനോട് സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും മറ്റ് വഴികള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് നിരാഹാര സമരമിരിക്കുന്നതെന്നും തങ്കമ്മ പറഞ്ഞു.
ജിഷ്ണു പ്രണോയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലാണ് ഷാജഹാന്‍ അറസ്റ്റിലായത്. വിഎസിന്റ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന പറഞ്ഞിട്ടും ഷാജഹാനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പോലീസിന്റെയും സര്‍ക്കാരിന്റെയും ഗൂഡാലോചനയുടെ ഭാഗമായാണ് ഷാജഹാന്‍ അറസ്റ്റിലായതെന്നാണ് ആരോപണം.

അതേസമയം ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ അധിക്ഷേപ വാക്കുകളുമായി വീണ്ടും വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് വന്നു. സര്ഡക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ തിരിച്ചു നല്‍കാമെന്ന് പറഞ്ഞത് രമേശ് ചെന്നിത്തല സഹായിക്കുമെന്ന് പറഞ്ഞതുകൊണ്ടാകുമെന്ന് എംഎം മണി
കുറ്റപ്പെടുത്തി. ജിഷ്ണുവിന്റെ അമ്മ മഹിജയെയും മണി നേരത്തെ പരിഹസിച്ചിരുന്നു.












Click it and Unblock the Notifications