കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംങ്ങളുടെ മുഖ്യശത്രു സിപിഎം.. കൊന്നുതള്ളിയവരുടെ കണക്ക് അത്ര വലുതെന്ന് കെഎം ഷാജി

Google Oneindia Malayalam News

മലപ്പുറം: മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്ന് കരുതുന്ന ചില അമ്മായി അമ്മമാരെപ്പോലെയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ കോൺഗ്രസുകാർ. തങ്ങളുടെ പാർട്ടി നിലം തൊടാതെ പറന്നതൊന്നും വിഷയമേ അല്ല. സിപിഎമ്മിന്റെ ഓഡിറ്റിംഗിന് വിടി ബൽറാം അടക്കമുള്ളവർ മുന്നിലുണ്ട്.

വർഗീയം രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നവർ രാജ്യമൊന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം കോൺഗ്രസുകാരെ തെല്ലും ആശങ്കപ്പെടുത്തുന്നതേ ഇല്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ളത്.

കോൺഗ്രസ് മുക്ത ഭാരതമായി രാജ്യം മാറിക്കൊണ്ടിരിക്കുമ്പോഴും സിപിഎമ്മിനെ ആക്രമിക്കാനാണ് യുഡിഎഫ് നേതാക്കൾക്ക് തിടുക്കം. തൃപുരയിലെ തോൽവി സിപിഎം അർഹിക്കുന്നതാണെന്ന് ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജി പറയുന്നു. ആ തോൽവിയിൽ ഒരിറ്റ് കണ്ണീര് പോലും വീഴില്ലത്രേ!

വിജയം നടുക്കമുണ്ടാക്കുന്നത്

വിജയം നടുക്കമുണ്ടാക്കുന്നത്

കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: ത്രിപുരയില്‍ ബി ജെ പി നേടിയ വിജയം നടുക്കത്തോടെയും,അതിലേറെ ദുഖത്തോടെയുമാണ് കേട്ടത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി ഹിന്ദുത്വ ഫാഷിസം വിജയിക്കുന്നുവെന്ന വാര്‍ത്ത മതേതര മനസ്സുകള്‍ക്ക് ആഹ്ലാദമോ, ആശ്വാസമോ പകരുന്നതല്ല.ത്രിപുരയിൽ കാല്‍ നൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം സി പി ഐ എം പരാജയപ്പെട്ടിരിക്കുന്നു.

വലുതല്ല ആ പരാജയം

വലുതല്ല ആ പരാജയം

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ വേദനയോടെ നോക്കി നിന്നവരാണ് നാം.സങ്കടം ഉള്ളിലൊതുക്കിയവരാണ്.എന്നാല്‍ സി പി ഐ എമ്മിന്റെ പരാജയത്തില്‍ ദു:ഖിക്കാനില്ല. കോണ്‍ഗ്രസിന്റെ പരാജയത്തെക്കാള്‍ വലുതല്ല സി പി ഐ എമ്മിന്റെ പരാജയം. കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയിലെ രണ്ട് വലതുപക്ഷ,ജനാധിപത്യ വിരുദ്ധ പ്രസ്ഥാനങ്ങളാണ് ബി ജെ പിയും, സി പി ഐ എമ്മും എന്നുറപ്പിച്ചു പറയാനാകും.

ബംഗാളിന്റെ തുടർച്ച

ബംഗാളിന്റെ തുടർച്ച

അത് കൊണ്ടാണ് രണ്ട് പേര്‍ക്കും മുഖ്യശത്രു കോണ്‍ഗ്രസാകുന്നത്. പശ്ചിമബംഗാളില്‍ നേരിട്ട കനത്ത പരാജയത്തിന്റെ തുടര്‍ച്ച തന്നെയാണ് ത്രിപുരയിലും സംഭവിച്ചിരിക്കുന്നത്. വെട്ടിയും, കൊന്നും ജനങ്ങളെ ദുരിതത്തിലാക്കിയ പശ്ചിമബംഗാളിലെ സി പി ഐ എമ്മിനെ അവിടത്തെ ജനത തൂത്തെറിഞ്ഞു. അവിടെ പകരം വരാന്‍ ഒരു മമതാ ബാനര്‍ജി ഉണ്ടായിരുന്നു.

ക്ഷണിച്ച് വരുത്തിയ തോൽവി

ക്ഷണിച്ച് വരുത്തിയ തോൽവി

ത്രിപുരയില്‍ അതുണ്ടായില്ല. അതിനാല്‍ ബി ജെ പി വന്നു. ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയം നിലനില്‍ക്കേണ്ടതുണ്ട്. എന്നാല്‍ സി പി ഐ എമ്മിന്റെ പരാജയം അനിവാര്യമായിരിക്കുകയാണ്, അഥവാ പരാജയത്തെ സ്വയം അവര്‍ ക്ഷണിച്ചു വരുത്തുകയാണ്. സഹജീവിയുടെ സ്വരം സംഗീതം പോലെ ശ്രവിക്കുന്നവരാണ് ഇടതുപക്ഷക്കാർ. എന്നാൽ അറുത്ത് തള്ളുന്ന ശിരസ്സുകളെണ്ണി സംഘ ശക്തിയുടെ വിജയഘോഷണം മുഴക്കുന്ന സിപിഎം ഇടതുപക്ഷമല്ല.

മുസ്ലീംകൾക്ക് ആശങ്ക വേണ്ട

മുസ്ലീംകൾക്ക് ആശങ്ക വേണ്ട

രാജ്യത്തെ ഇടതുപക്ഷ ശാക്തീകരണത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടത് സി പി ഐ, ആര്‍ എം പി, ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എസ് യു സി ഐ തുടങ്ങിയ സംഘടനകളാണെന്ന് ത്രിപുരയിലെ പരാജയം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരർത്ഥത്തിലും സി പി എം തോല്‍ക്കുമ്പോള്‍ ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല.

മുഖ്യശത്രു സിപിഎം

മുഖ്യശത്രു സിപിഎം

മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ അധികാരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയാനും, അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുവാനും മാത്രമാണ് നിലവിലെ സി പി എം സഹായകരമാകുന്നത്. കൊന്ന് തള്ളിയവരുടെയും, വെട്ടിനുറുക്കിയവരുടെയും കണക്ക് അത്ര മേല്‍ വലുതാണ്. ശുക്കൂറും, ശുഐബും അവരില്‍ ചിലര്‍ മാത്രമാണ്. നാദാപുരത്തും, കണ്ണൂരിലും മുസ്ലിംകളുടെ മുഖ്യശത്രു എല്ലാക്കാലത്തും സി പി എമ്മാണെന്നത് സത്യം മാത്രമാണ്.

കൊള്ളയും കൊള്ളിവെപ്പും

കൊള്ളയും കൊള്ളിവെപ്പും

വീട് കൊള്ളയടിക്കുന്നതും, കൊള്ളിവെപ്പ് നടത്തുന്നതും സിപിഎമ്മല്ലാതെ മറ്റാരുമല്ല. ബി ജെ പി നേതൃത്വം നല്‍കുന്ന ഫാഷിസം ഇന്ത്യയെ വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഓരോ ജനാധിപത്യവാദിയുടെയും ഉത്തരവാദിത്തം. അതിന് കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക എന്നതാണ് പകൽ പോലെ പ്രായോഗികമായ മാര്‍ഗ്ഗം.

 മൂന്നാം മുന്നണി അപ്രസക്തം

മൂന്നാം മുന്നണി അപ്രസക്തം

മൂന്നാം മുന്നണി എന്ന ഒരിക്കലും സാധ്യമാവാത്ത വിഡ്ഢിത്തം ഇന്ത്യയില്‍ അപ്രസക്തമാണ്. കോണ്‍ഗ്രസിന് കൂടി ബദലായൊന്ന് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക എന്നതിനര്‍ഥം ആര്‍ എസ് എസിന് വിജയം നല്‍കുക എന്ന് മാത്രമാണ്. കാരാട്ടിന്റേയും പിണറായിയുടെയും ആ ശ്രമത്തിന്റെ വിജയമാണ് ത്രിപുരയിൽ സംഭവിച്ചിരിക്കുന്നത്.

നിങ്ങൾ ഇടതുപക്ഷമല്ല

നിങ്ങൾ ഇടതുപക്ഷമല്ല

ചുരുക്കി പറയാം. ത്രിപുര തകരുമ്പോൾ ഒരു തുള്ളി കണ്ണുനീർ ഞങ്ങളിൽ നിന്നും പൊടിയില്ല സഖാവെ, കാരണം നിങ്ങൾ മനുഷ്യരല്ല, മനുഷ്യത്വ വിരുദ്ധരാണ്...
നിങ്ങൾ ഇടതു പക്ഷമല്ല, എല്ലാം തികഞ്ഞ വലതു പക്ഷമാണ് എന്നാണ് കെഎം ഷാജി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!

മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!

ഭര്‍ത്താവ് മുഴുക്കുടിയന്‍.. സിഗരറ്റ് കൊണ്ട് സാധനയുടെ ശരീരം പൊള്ളിച്ച് രസിക്കും!! വെളിപ്പെടുത്തൽഭര്‍ത്താവ് മുഴുക്കുടിയന്‍.. സിഗരറ്റ് കൊണ്ട് സാധനയുടെ ശരീരം പൊള്ളിച്ച് രസിക്കും!! വെളിപ്പെടുത്തൽ

English summary
KM Shaji's facebook post about CPM's defeat in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X