കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും; കോടിയേരിയെ ട്രോളി കെഎം ഷാജി

Subscribe to Oneindia Malayalam
cmsvideo
  കോടിയേരിക്കെതിരെ കിടിലൻ ട്രോളുമായി കെ എം ഷാജി | Oneindia Malayalam

  കോഴിക്കോട്: നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കുടുങ്ങും എന്ന് പ്രസംഗിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു. വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ആ പരാമര്‍ശം. എങ്കിലും അത് തിരുത്താനൊന്നും കോടിയേരി നിന്നില്ല.

  'കടലിൽ കുളിച്ച' ബിനീഷ് കോടിയേരിക്ക് എട്ടിന്റെ പണി; ബിനോയ് കോടിയേരിക്ക് പതിനാറിന്റെ പണിയുമായി ട്രോൾ

  ഇപ്പോഴിതാ, അതേ നാണയത്തില്‍ സിപിഎമ്മിനും കിട്ടിയിരിക്കുകയാണ് ഒരു തിരിച്ചടി. അതും കോടിയേരി വഴി തന്നെ. കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും എന്നാണ് പരിഹാസം.

  ഒരു കോണ്ടം കഥ... ആടിന്‍റെ കുടലിൽ നിന്ന് ലാറ്റക്സിലേക്ക്; ഓറൽ സെക്സിന് വേറെ... ഉറകളെ കുറിച്ച് അറിയാം

  കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നില്ല ഇങ്ങനെ ഒരു മറുപടി കൊടുത്തത്. മുസ്ലീം ലീഗ് എംഎല്‍എ ആയ കെഎം ഷാജി ആയിരുന്നു. മുസ്ലീം ലീഗിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിനും എതിരെ ആഞ്ഞടിക്കുകയായിരുന്നു ഷാജി.

  പ്രസംഗം വൈറല്‍

  പ്രസംഗം വൈറല്‍

  കെഎം ഷാജിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. എന്നാല്‍ എവിടെ നടന്ന പരിപാടിയില്‍ ആണ് ഷാജി ഇപ്രകാരം പറഞ്ഞത് എന്നത് വീഡിയോയില്‍ വ്യക്തമല്ല.

  കോടിയേരിയുടെ നാവിന് കിട്ടിയ ശിക്ഷ

  കോടിയേരിയുടെ നാവിന് കിട്ടിയ ശിക്ഷ

  കോടിയേരി... നിങ്ങളുടെ നാവിന് ലോകം തന്ന ശിക്ഷയാണ് എന്ന് പറഞ്ഞാണ് കെഎം ഷാജി പരിഹാസം തുടങ്ങുന്നത്. നെഹ്‌റു കുടുംബം പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സുകാര്‍ എന്ത് ചെയ്യും എന്നല്ലേ നിങ്ങള്‍ പറഞ്ഞത്? കോണ്‍ഗ്രസ്സുകാര്‍ ഒന്നും ചെയ്യില്ലെന്നും പറയുന്നുണ്ട് ഷാജി.

  കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍

  കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍

  കമ്യൂണിസ്റ്റുകാര്‍ ദയവുചെയ്ത് പ്രസവം ഒന്ന് നിര്‍ത്തിയാല്‍, അങ്ങ് ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും. വേറെ കുഴപ്പമൊന്നും ഇല്ല. മലയാളത്തിന് ഗുണം ഒന്നും ഇല്ല. കോടിയേരി, പാവം ആ അറബിയെ ബുദ്ധിമുട്ടിക്കരുത് എന്നും ഷാജി പരിഹസിക്കുന്നുണ്ട്.

  യത്തീംഖാനയില്‍ ആക്കരുത്

  യത്തീംഖാനയില്‍ ആക്കരുത്

  ഒരുപാട് യത്തീംഖാനകള്‍ക്ക് പൈസ തരുന്ന ആളുകളാണ് അറബികള്‍. അങ്ങനെയുള്ള അറബികളെ കൊണ്ടുപോയി യത്തീംഖാനയില്‍ ചേര്‍ക്കരുത്... അത് നിങ്ങള് ചെയ്യരുത്... പാവങ്ങളാണ്- ഇങ്ങനെ പോകുന്ന പരിഹാസം.

  മലയാളികളുടെ വിശ്വാസ്യത

  മലയാളികളുടെ വിശ്വാസ്യത

  ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയെക്കുറിച്ചായിരുന്നു അതിന് മുമ്പ് കെഎം ഷാജി പറഞ്ഞത്. ഇത് ഒരു ചെറിയ കേസ് അല്ലെന്നും, മലയാളികളുടെ വിശ്വാസ്യതയാണ് തകര്‍ക്കപ്പെട്ടത് എന്നും ആയിരുന്നു കെഎം ഷാജി പറഞ്ഞത്.

  എന്താണ് മൂലധനം

  എന്താണ് മൂലധനം

  13 കോടി എന്നും ഒന്നര കോടി എന്നും 33 കോടി എന്നും ഒക്കെ കേള്‍ക്കുന്നുണ്ട്. അത് ക്രയവിക്രയത്തിന്റെ വിഷയം ആണ്. അതല്ല പ്രധാന വിഷയം എന്നാണ് ഷാജിയുടെ നിലപാട്. ഇത്രയും വലിയ ബിസിനസ് നടത്താന്‍ എന്താണ് കോടിയേരിയുടെ മകന്റെ മൂലധനം എന്നതാണ് പ്രധാനപ്പെട്ട വിഷയം എന്നും ഷാജി ചോദിക്കുന്നുണ്ട്.

   ഒടുക്കത്തെ ട്രോള്‍!!!

  ഒടുക്കത്തെ ട്രോള്‍!!!

  ഈ ചോദ്യത്തിന് മൂലധനം ഉണ്ട് എന്നാണത്രെ കോടിയേരി മറുപടി കൊടുത്തത്. എന്നിട്ട് വീട്ടില്‍ പോയി കാറല്‍ മാര്‍ക്‌സിന്റെ മൂലധനം എടുത്തുകൊണ്ടുവന്നു എന്നാണ് ഷാജിയുടെ ട്രോള്‍! അതൊരു ബുക്കാണ്, മൂലധന സിദ്ധാന്തമാണ്. അത് വിറ്റാല്‍ പൈസ കിട്ടുമോ എന്നായി ഷാജിയുടെ അടുത്ത ചോദ്യം.

  നിന്റെ മോന്‍ പോയി കച്ചോടം ചെയ്തത്

  നിന്റെ മോന്‍ പോയി കച്ചോടം ചെയ്തത്

  മൂലധനവും കമ്യൂണിസവും ഒക്കെ അടിച്ച് വിറ്റിട്ട്, അത് ചെലവഴിച്ച്, പാവപ്പെട്ട സഖാവിന്റെ അണ്ണാക്കില്‍ തിരുകിക്കൊടുത്തിട്ടാണ് നിന്റെ മോന്‍ പോയി കച്ചോടം ചെയ്തത് എന്ന് ഞങ്ങള്‍ക്കാറിയാം- കെഎം ഷാജി എംഎല്‍എ ഇങ്ങനേയും ആ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്.

  രക്തസാക്ഷികളുടെ കുടുംബം

  രക്തസാക്ഷികളുടെ കുടുംബം

  കണ്ണൂരില്‍ നൂറ് കണക്കിന് രക്തസാക്ഷി മണ്ഡപങ്ങളുണ്ട്. എന്നാല്‍ കൊല്ലപ്പെട്ട ഏതെങ്കിലും രക്തസാക്ഷിയുടെ കുടുംബം സിപിഎം നേതാക്കളുടെ കുടുംബത്തിന്റെ അയല്‍വക്കത്ത് വരുമോ എന്നാണ് അടുത്ത ചോദ്യം. മരിച്ചത് മുഴുവന്‍ പാവങ്ങളാണ്, ജയിലില്‍ കിടക്കുന്നത് മുഴുവന്‍ പാവങ്ങളാണ് എന്നും ഷാജി പറയുന്നുണ്ട്.

  കോടിയേരിയുടെ മകന്റെ പേരില്‍

  കോടിയേരിയുടെ മകന്റെ പേരില്‍

  കോടിയേരിയുടെ മകന്റെ പേരില്‍ കേസുണ്ടോ? ഉണ്ട്- അറബിയെ പറ്റിച്ച കേസുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കേസ് ഇല്ല- ഷാജി പറയുന്നു. പിണറായി വിജയന്റെ മകന്റെ പേരില്‍ കേസുണ്ടോ? ഇപി ജയരാജന്റെ രണ്ട് മക്കളുടെ പേരില്‍ കേസ് ഉണ്ടോ? ശ്രീമതി ടീച്ചറുടെ മകന്റെ പേരില്‍ കേസുണ്ടോ? ഏത് നേതാക്കളുടെ മക്കളുടെ പേരിലാണ് കേസ് ഉള്ളത് എന്നും ചോദിക്കുന്നുണ്ട് കെഎം ഷാജി.

  വാട്‌സ് ആപ്പ് കഥ

  വാട്‌സ് ആപ്പ് കഥ

  വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു കഥകൂടി പറയുന്നുണ്ട് കെഎം ഷാജി. പണ്ടൊക്കെ മലയാളികള്‍ പൈസക്ക് വേണ്ടി ഗള്‍ഫിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ അറബികള്‍ പൈസയും തേടി കേരളത്തിലേക്ക് വരികയാണെന്ന്!

  പ്രസംഗം കേള്‍ക്കാം

  കെഎം ഷാജിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം...

  English summary
  KM Shaji against Kodiyeri Balakrishnan and CPM. If communists stop delivering children, it will be helpful to Arabs, he said regarding allegations against Binoy Binoy Kodiyeri.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്