ബെന്യാമിന്റേത് കഴുത ജീവിതം, പിണറായി എന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ? സാഹിത്യകാർക്കെതിരെ കെ.എം ഷാജി
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കൂത്തുപറമ്പ്: പാനൂരിൽ തന്നെ ആരാച്ചർമാരുണ്ടെന്നും കെ.ആർ മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചരെ കുറിച്ചെഴുതുന്നതെന്നും മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം ഷാജി. പാനൂരിലെ കൊലപാതകത്തിലടക്കം സാംസ്കാരിക നായകന്മാർ മൗനം പാലിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ഷാജി വിമർശിച്ചത്. പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ?
''കെ.ആർ മീര ആരാച്ചാർ എന്ന എന്ന പുസ്തകമെഴുതിയ സാഹിത്യകാരിയാണത്രെ. ആ കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരിൽ ആരാച്ചാരില്ലേ? ഇന്നലെ തൂങ്ങിയാടിയ മൃതശരീരം കണ്ടോ? ഒരാച്ചാർ കെട്ടിത്തൂക്കിയതാണത്. എത്ര പേരെയാണ് ഈ മണ്ണിൽ ആരാച്ചാർമാർ കൊന്നുതള്ളിയത്. പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി. ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?" -ഷാജി ചോദിച്ചു.

കഴുതയുടെ ജീവിതം
വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിൻ. ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സി.പി.എമ്മിന്‍റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. മിണ്ടാട്ടമില്ല. ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നതെന്നും ഷാജി പറഞ്ഞു.

സേവകരുടെ കുപ്പായമിട്ട ചെന്നായകൾ
മൻസൂറിന്‍റെ കൊലപാതകികൾ സാമൂഹിക സേവകരുടെ കുപ്പായമിട്ട ചെന്നായകളാണെന്നും ഷാജി പറഞ്ഞു. ഒരുഭാഗത്ത് സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക് വരുേമ്പാൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്. പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നതെന്നും ഷാജി പറഞ്ഞു.

സിപിഎം അക്രമത്തിന്റെ ഫാക്ടറി
ജനങ്ങൾ വെറുക്കേണ്ടത് കൊലയാളികളെ മാത്രമല്ല, അക്രമത്തിന്റെ ഫാക്ടറിയായ സിപിഎമ്മിനെ കൂടിയാണെന്നും ഷാജി പറഞ്ഞു. ഡാൻസ് കളിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആവശ്യപ്പെടുന്ന പന്ന സാഹിത്യകാരൻമാർ വോട്ടുചെയ്യാനും െകാടിപിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണ സംഘത്തിനെ മാറ്റി
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല.ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.നിലവിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയർത്തിയിരുന്നു.
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications