കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച മുഈന്‍ അലി തങ്ങള്‍ക്ക് ഷാജിയുടേയും മുനീറിന്‍റേയും പിന്തുണ; നടപടിയില്ല
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ മുസ്ലിം ലീഗ്. മുഈന്‍ അലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാത്രമാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരെ ഇന്ന് മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം നടപടിയെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ മുഈന്‍ അലിക്ക് അപ്രതീക്ഷിത പിന്തുണ ലഭിച്ചു.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍
പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും മുഈന്‍ അലിയെ പിന്തുണച്ചു. ലീഗ് ഗ്രൂപ്പ് സമവാക്യങ്ങള്‍ കൂടി വ്യക്തമാക്കുന്നതാണ് ഈ പിന്തുണ. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തെ അച്ചുതണ്ടാണ് എംകെ മുനീര്‍ു കെഎം ഷാജിയും. കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള മുഈന്‍ അലി തങ്ങളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ പിന്തുണയുണ്ടെന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതൃയോഗത്തില്‍ മുഈന്‍ അലിയെ പിന്തുണച്ച് എംകെ മുനീര്‍ കെഎം ഷാജിയും രംഗത്ത് എത്തിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്.

കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്
മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയും വ്യക്തമാക്കിയിരുന്നു. അതേസമയം മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശക്തമായ ആവശ്യമായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കു എന്നത് ലീഗ് നേതൃത്വത്തിനും വെല്ലുവിളിയായിരുക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. മുഈന്‍ അലിക്കെതിരെ നടപടി എടുക്കുന്നതോടെ കുഞ്ഞാലിക്കുട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നായിരുന്നു കെടി ജലീലിന്‍റെ പ്രതികരണം.
Recommended Video
അതേസമയം മുഈനലി തങ്ങളെ ചന്ദ്രികയിലെ വിഷയങ്ങളില്‍ ഇടപെടാന്‍ ആരു ചുമതലപ്പെടുത്തിയിട്ടില്ലെന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്‍റെ അവകാശവാദം കഴിഞ്ഞ ദിവസം തന്നെ പൊളിഞ്ഞിരുന്നു. ചന്ദ്രികയിലെ വിഷയങ്ങളില്‍ ഇടപെടാന്‍ മുഈന്‍ അലി തങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഹൈദരലി തങ്ങളുടെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കള്ളപ്പണം വിവാദം ഉള്‍പ്പടെ ഉയര്‍ന്ന് വരികയും ചന്ദ്രികക്കെതിരെ അന്വേഷണം വന്നപ്പോഴാണ് മുഖപത്രത്തിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ മുഈനലിയെ ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയത്.












Click it and Unblock the Notifications