Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി സിദ്ദിഖ് അല്ല, വയനാട്ടിൽ സാക്ഷാൽ രാഹുൽ ഗാന്ധി! ആവശ്യവുമായി ബൽറാമും കെഎം ഷാജിയും!

Recommended Video

cmsvideo
    വയനാട്ടിൽ രാഹുൽ ഗാന്ധി വരണം | Oneindia Malayalam

    കോഴിക്കോട്: വയനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പിടിവലി തുടരുകയാണ്. വയനാട്ടില്‍ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമാകാത്തത് കൊണ്ട് തന്നെ അനിശ്ചിതത്വത്തിലായ മറ്റ് മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.

    ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരനായ ടി സിദ്ദിഖിനെ വയനാട്ടില്‍ നിന്ന് മത്സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

    congress

    ഒരു മണ്ഡലം കൂടി

    ഒരു മണ്ഡലം കൂടി

    നിലവില്‍ ഉത്തര്‍ പ്രദേശിലെ അമേത്തിയാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലം. ഇത്തവണയും രാഹുല്‍ അമേത്തിയില്‍ നിന്ന് തന്നെ ജനവിധി തേടും. എന്നാല്‍ രണ്ടാം മണ്ഡലം എന്ന നിലയ്ക്ക് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് കൂടി രാഹുല്‍ ജനവിധി തേടണം എന്ന ആവശ്യം ശക്തമാണ്.

    കേരളത്തിൽ മത്സരിക്കണം

    കേരളത്തിൽ മത്സരിക്കണം

    കര്‍ണാടകത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി ഉയര്‍ത്തുന്നുണ്ട് നേതാക്കള്‍. കര്‍ണാടകത്തില്‍ വന്ന് മത്സരിച്ചവരാണ് ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന നിലയ്ക്ക് വയനാട്ടില്‍ രാഹുല്‍ മത്സരിക്കണം എന്ന ആവശ്യവും ശക്തമാണ്.

     ആവശ്യം ഉന്നയിച്ച് എംഎൽഎമാർ

    ആവശ്യം ഉന്നയിച്ച് എംഎൽഎമാർ

    വയനാട്ടില്‍ ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകുമോ ഇല്ലയോ എന്നുളള ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിലെ എംഎല്‍എമാര്‍. വിടി ബല്‍റാമിനും കെഎം ഷാജിക്കുമാണ് ഇത്തരമൊരു ആവശ്യമുളളത്.

    വയനാട്ടിൽ മത്സരിക്കണം

    വയനാട്ടിൽ മത്സരിക്കണം

    വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.

    പിന്തുണച്ച് ഷാജിയും

    പിന്തുണച്ച് ഷാജിയും

    പിന്നാലെ വിടി ബൽറാം മുന്നോട്ട് വെച്ച ആവശ്യത്തെ പിന്തുണച്ച് കെഎം ഷാജിയും എത്തി. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: രാഹുൽ ഗാന്ധി കേരളത്തിൽ തന്നെയാണ് മത്സരിക്കേണ്ടത്. രാജ്യത്തെ ഫാഷിസ്റ്റുകൾക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സർവ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം. കേരളത്തിൽ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്.

    രാഹുലിന് സ്വാഗതം

    രാഹുലിന് സ്വാഗതം

    ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുൽജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം! വി ടി ബൽറാമിന് പിന്തുണ എന്നാണ് ഷാജിയുടെ പ്രതികരണം.

    എംഎൽഎമാർക്ക് ട്രോൾ

    എംഎൽഎമാർക്ക് ട്രോൾ

    എന്നാൽ ഈ പോസ്റ്റിന്റെ പേരിൽ എംഎൽഎമാർ ട്രോൾ ചെയ്യപ്പെടുകയാണ്. കോൺഗ്രസ് നേതാവ് അജയ് തറയിൽ കഴിഞ്ഞ ദിവസം വയനാടിനെ കുറിച്ച പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ബൽറാമിനേയും ഷാജിയേയും സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. വയനാട്ടിൽ ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും കോൺഗ്രസ് ജയിക്കുമെന്ന് അജയ് തറയിൽ പറഞ്ഞിരുന്നു.

    ആരാണാ കുറ്റിച്ചൂൽ

    ആരാണാ കുറ്റിച്ചൂൽ

    ആ കുറ്റിച്ചൂൽ രാഹുൽ ഗാന്ധിയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിക്കണം എന്ന് നേരത്തെ പിസി വിഷ്ണുനാഥും ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്ന കാര്യം ഇതുവരെ കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ല എന്നാണ് സൂചന. വയനാട്ടിൽ ടി സിദ്ദിഖ് തന്നെയാവും സ്ഥാനാർത്ഥിയാവുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+