India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഎമ്മിനെ വെള്ള പൂശാനിറങ്ങിയ ചിലർ': പിന്നാലെ തിരുത്തി ഷാജി, ഉദ്ദേശിച്ചത് പൂക്കോട്ടൂരിനേയല്ല

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ കാലങ്ങളില്‍ ശക്തമായിരുന്ന സമസ്ത-ലീഗ് ബന്ധത്തിന് സമീപകാലത്ത് വിള്ളല്‍ വീഴ്ത്തിയ നിരവധി വിഷയങ്ങളിലൊന്നായിരുന്നു വഖഫ് ബോർഡിലെ പി എസ് സി നിയമം. സർക്കാർ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തിയപ്പോള്‍ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി അനുനയത്തിന്റെ പാതയായിരുന്നു സമസ്ത സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് എല്‍ ഡി എഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന പ്രസ്താവനയുമായി പ്രമുഖ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത് എത്തുന്നത്.

ഇതിന് പിന്നാലെ പൂക്കോട്ടൂരിനെ പരോക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത് എത്തിയത് സാഹചര്യം കൂടുതല്‍ വഷളാക്കി. കോഴിക്കോട് നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു കെഎം ഷാജിയുടെ വിമർശനം.

ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് അക്രമിക്കപ്പെട്ട നടി:പിന്തുണച്ച് മഞ്ജു വാര്യരും പൃഥിരാജുംആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് അക്രമിക്കപ്പെട്ട നടി:പിന്തുണച്ച് മഞ്ജു വാര്യരും പൃഥിരാജും

 സി പി എമ്മിനെ വെള്ളപൂശലാണ് പണി. താത്വിക കമ്മ്യൂണിസം

'വേറെ ചില ആള്‍ക്കാര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. സി പി എമ്മിനെ വെള്ളപൂശലാണ് പണി. താത്വിക കമ്മ്യൂണിസം വേറെ. പ്രായോഗിക കമ്യൂണിസം വേറെ. മെമ്പര്‍ഷിപ്പ് എടുക്കുന്ന കമ്യൂണിസം വേറെ. എന്നാല്‍ ഞാന്‍ എല്ലാവരോടുമായി പറയുന്നത് മത നേതാക്കള്‍ കമ്യൂണിസം വിശദീകരിക്കേണ്ടെന്നാണ്. കമ്യൂണിസ്റ്റ് നേതാക്കള്‍ മതവും വിശദീകരിക്കേണ്ട'- എന്നായിരുന്നു ഷാജിയുടെ വിമർശനം.

സി പി എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി കൃത്യവും വ്യക്തവുമായി

സി പി എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി കൃത്യവും വ്യക്തവുമായി പറഞ്ഞ ഒരു കാര്യമുണ്ട്. സി പി എം അംഗത്വം എടുക്കുന്നുവർ മതത്തിന്റെ ആചാര അനുഷ്ടാന പരിസരത്ത് നിന്നും മാറണമെന്ന്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ആള്‍ക്കാർ പറയുന്നത് അത് അങ്ങനെയല്ലെ ഇങ്ങനെയെന്നും ഷാജി പറഞ്ഞു. എസ് വൈ എസ് നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂരിനെതിരായ വിമർശനമായി ഇത് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തപ്പോള്‍ താന്‍ പൂക്കോട്ടൂരിനെ അല്ല ഉദ്ദേശിച്ചതെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎം ഷാജിയിപ്പോള്‍.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷാജിയുടെ പ്രതികരണം

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷാജിയുടെ പ്രതികരണം. 'നിലപാടുകളിൽ കൃത്യതയും വ്യക്തതയുമുള്ള സമുദായ നേതാക്കളിൽ ഒരാളാണ് അബ്ദുസമദ് പൂക്കോട്ടൂർ. ഏത് വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതൻ. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിൽ അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പരസ്പരം കാത്തു സൂക്ഷിക്കുന്ന നല്ല സൗഹൃദവുമുണ്ട് ഞങ്ങൾ തമ്മിൽ '- കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും

അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും ആരും അങ്ങാടിയിൽ പോയി പ്രസംഗിക്കാറില്ല.
എൻ്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അബ്ദുസമദ് പൂക്കോട്ടൂരിന് മറുപടിയാണെന്ന് വരുത്തി തീർക്കാനുള്ള വാർത്തകൾ സമുദായത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് എന്ന് ആർക്കാണ് അറിയാത്തത്. സമുദായ ഐക്യം തകർക്കുന്ന ഒരു കുറിയിൽ നറുക്കെടുക്കാൻ എന്തായാലും എനിക്ക് താൽപര്യമില്ല എന്ന് വാർത്തക്ക് പിന്നിലുള്ളവരെ അറിയിക്കുന്നു- എന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

മതവിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാണെന്നും

മതവിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാണെന്നും, ശുദ്ധകമ്യൂണിസ്റ്റുകളല്ല കേരളം ഭരിക്കുന്നതെന്നായിരുന്നു സമസ്തയുടെ യുവജന വിഭാഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുസമ്മദ് പൂക്കോട്ടോർ അഭിപ്രായപ്പെട്ടത്. രണ്ടും രണ്ടായി കാണാനുള്ള കഴിവ് വിവേകമുള്ളവര്‍ക്കുണ്ടെന്നും ബാക്കിയുള്ളവര്‍ വെറുതേ വിവാദമുണ്ടാക്കുകയാണ്. കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വം നിരീശ്വരവാദത്തില്‍ അധിഷ്ഠിതമാണെങ്കിലും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ അവിശ്വാസികളല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

cmsvideo
  കേരളത്തെ ഞെട്ടിച്ച് ഇടുക്കിയിലെ കൊലപാതകം..നടുക്കുന്ന ദൃശ്യങ്ങൾ | Oneindia Malayalam
  English summary
  KM Shaji criticizes Samastha leader Abdu Samad Pookottur over cpm relation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X