Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായരേ,ലക്ഷക്കണക്കിന് രൂപയുടെ കോസ്‌മെറ്റിക്‌സില്‍ കുളിച്ചാല്‍ വരുന്നതല്ല അന്തസ്സ്;കെഎം ഷാജി

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎം ഷാജി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മുസ്ലീം നേതാവും എംഎല്‍എയുമായ കെഎം ഷാജി രംഗത്ത്. ലോ അക്കാദമി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ലക്ഷ്മി നായരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

മുന്‍പായിരുന്നെങ്കില്‍ ജാതീയത നിലവിലുള്ള ഏതെങ്കിലും സംസ്ഥാനത്തേക്ക് ഈ പ്രിന്‍സിപ്പലെ പറഞ്ഞയക്കാമെന്ന് പറയാമായിരുന്നു. എന്നാല്‍ പിണറായി ഭരിക്കുന്ന കേരളത്തില്‍ ലക്ഷ്മി നായരെന്ന ജാതിവെറിയുള്ള സ്ത്രീയോട് അങ്ങനെ പറയാന്‍പോലും നമുക്ക് സാധിക്കുന്നില്ലെന്ന് കെഎം ഷാജി പോസ്റ്റിലൂടെ വ്യക്തമാക്കി.

lakshminair

അന്തസുള്ള തറവാട്ടില് പിറന്ന ഞാന്‍ എന്ന വംശാഭിമാന അഹന്തത നിറഞ്ഞ ഇവരുടെ വാക്കുകള്‍ കൈരളിയിലൂടെ കേള്‍ക്കാനുള്ള ഭാഗ്യം ജനങ്ങള്‍ക്കുണ്ടായി. അപ്പോള്‍ മോശപ്പെട്ടവരൊക്കെ പ്രതിഷേധിക്കുന്ന കുട്ടികളാണ്, കാരണം അവര്‍ ദളിതരും, പിന്നോക്കക്കാരും രോഗികളുമായതുമാണെന്നും കെഎം ഷാജി കുറിച്ചു.

kmshaji

പക്ഷേ, ലക്ഷ്മി നായര്‍ പറഞ്ഞ അന്തസ്സ് എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് കാണിച്ചുതരുന്നു. ലക്ഷകണക്കിന് രൂപയുടെ കോസ്‌മെറ്റിക്‌സില്‍ കുളിച്ചാല്‍ വരുന്നതല്ല അന്തസെന്നും, കോലിയക്കോട് നായരുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടേയും സംരക്ഷണവുമല്ല അന്തസിന്റെ അളവുകോലൊന്നും കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+